2019 നവം 29

മുറിപ്പാട്

കഴിഞ്ഞ കാലങ്ങളിലെ ചില മുറിപ്പാടുകൾ മനസ്സിലിപ്പോഴും ശേഷിക്കുന്നത് ഓർമ്മകൾ മായാത്തതുകൊണ്ടാവാം.

എന്നും വിടർന്നു മാത്രം കണ്ടിരുന്നൊരു കുഞ്ഞുപൂവ് ഇന്ന്ചെറുതായോന്ന് വാടിയിട്ടുണ്ട്.
എന്നും ആശ്വാസമായിരുന്ന ആ വാക്കുകൾ ഇപ്പോൾ ചെറുതായി ഇടറുന്നുണ്ട്.☹️
പറയാതെ പോകുന്ന എന്തോ ഒന്ന് ഒരു വണ്ടിനെ പോലെ ആ കുഞ്ഞു പൂവിനെ പിന്തുടരുന്നുണ്ട്.
കണ്ണുകളിൽ എനിക്ക് വായിച്ചെടുക്കാം പറയാതെ പോയൊരാ വാക്കുകളെ.

ഉൾക്കൊള്ളാനാവുന്നതല്ലെങ്കിലും ആ സത്യം,
തുറന്നുപറഞ്ഞപ്പോഴാണ് എനിക്കാ കുഞ്ഞുപൂവിനെ കൂടുതൽ ഇഷ്ടമായത്.
വിശ്വാസമുള്ളതിനാലാണല്ലോ ആ കാര്യം എന്നോട് മാത്രമായി പറഞ്ഞത്❤️

ഒരു പുഞ്ചിരിയോടെ ഞാനാ കുഞ്ഞുപൂവിനെ ചേർത്തുപിടിച്ചു.

ഓർമകൾക്ക് ആഴമേറുമ്പോഴത്രേ ചില മുറിപ്പാടുകളെ മറക്കാൻ പ്രയാസമാകുന്നത്.
വിശ്വസിച്ചേൽപ്പിച്ചൊരാ രഹസ്യത്തെ ഞാൻ രഹസ്യമായിത്തന്നെ കാക്കേണമെന്നും.
അത്രമേൽ നമ്മളെ വിശ്വസിക്കുന്നവരെ വിട്ടുകളയുന്നതെങ്ങനെ?


ദിശ തെറ്റിയ തോണിക്ക് 🛶തീരം തേടി യുള്ള യാത്ര അവസാനിക്കാറായില്ല.. 🙃
ഒരേദിശയിലേക്ക് എന്ന് തോന്നുന്ന മറ്റൊരു തോണി അകലെയുണ്ട്
... 💫✨🌈
ഇനിയിപ്പോ അങ്ങോട്ട് തുഴയാം 

2019 നവം 28

കിനാവ്

യാത്ര തുടരുന്നു...
തീരം തേടി...
ഇടയിലെപ്പോഴോ കൂട്ടായി എത്തിയ ചങ്ങാതിമാരോടൊപ്പം ചെറു പുഞ്ചിരിയോടെഒരേ ദിശയിലേക്ക്😊🙂🙂🙂💓

2019 ജൂലൈ 26

തിരകളിലേറി അകലെ ☹️💘

വെൺതിരക്കൈകളിൽ🌊 നിന്നെയൊന്നെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
വാക്കുകളിൽ തട്ടിഞാൻ വീണുപോകുന്നു. ✒️
നീയാം മഴനീർതുള്ളി എന്നിൽ പതിക്കാനായ്
കാത്തിരുന്ന ഓരോദിനങ്ങളും ഇന്നെനിക്കോർമകളായി. 📝
തിരമാലതൻ തലോടലിനായ് കാത്തിരുന്ന തീരമോ
നിന്നോർമയും കൊണ്ടെങ്ങോ യാത്രയായി.. 😒😒
വെൺതിരക്കൈകളിൽ നിന്നെയൊന്നെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
വാക്കുകളിൽ തട്ടിഞാൻ വീണുപോകുന്നു.
നീയാം മഴനീർതുള്ളി എന്നിൽ പതിക്കാനായ്
കാത്തിരുന്ന ഓരോദിനങ്ങളും ഇന്നെനിക്കോർമകളായി
തിരമാലതൻ തലോടലിനായ് കാത്തിരുന്ന തീരമോ
നിന്നോർമയും കൊണ്ടെങ്ങോ യാത്രയായി

     *_«┄•✰()ലക്ഷ്യം തെറ്റിയ തോണി ()✰•┄»_*

2019 ജൂലൈ 16

സൗഹൃദം

ജീവിതം ഈ കടലുപോലെയാണ് 🌊തിരകൾ പോലെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ മാറിമാറി വന്നുകൊണ്ടിരിക്കും കൂടെ നിൽക്കാൻ കുട്ടുകാരുണ്ടെങ്കിൽ ആ തിരകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഒരു രസമാണ്........................
😍

2019 ജൂലൈ 12

ലക്ഷ്യം തേടി.....👉🙃💘

കെട്ടിയിടപ്പെട്ട ബാല്യകാലത്തിന്റെ ചരടഴിച് ആ തോണി സ്വയം തുഴഞ്ഞു തുടങ്ങിയത് നിയന്ത്രണങ്ങളില്ലാത്ത വസന്തകാലത്തേക്കായിരുന്നു..
സൗഹൃദത്തിന്റെ പ്രണയത്തിന്റെ പഠനത്തിന്റെ വിപ്ലവത്തിന്റെ വസന്തകാലത്തേക്ക്

ലക്ഷ്യം തേടി എത്തിയതും ലക്ഷ്യമില്ലാതെ അലയുന്നതും ലക്ഷ്യത്തിലേക്ക് തുഴഞ്ഞടുക്കുന്നതുമായ കുറച്ചധികം തോണികൾ അവന് കൂട്ടിനുണ്ടായിരുന്നു ചിലതെല്ലാം ആരുടെയൊക്കെയോ നിയന്ത്രണത്തിലും മറ്റുചിലത് കാറ്റിന്റെ ഗതിക്കൊത്ത് ദിശയൊരുക്കുന്നതും
അവർക്കിടയിലൂടെ വ്യക്തമായ ലക്ഷ്യത്തിലേക്ക് സ്വയം തുഴഞ്ഞടുക്കുകയായിരുന്നു അവൻ..........
❓️
അന്നുള്ള നിന്റെ പുഞ്ചിരിയാണ് ഇന്നുമെന്നെ ആസ്വസ്തനാക്കുന്നത് .
ഇന്നുവരെ നിന്നെ ഏകയാക്കിയിട്ടില്ല ഞാൻ.
ഒരിക്കൽ നീ തളരാതിരിക്കാൻ സ്വയം ഞാൻ ഏറ്റെടുത്ത കടമ ഉത്തരവാദിത്തതോടെ നിറവേറ്റിയെന്ന ആശ്വാസത്തിൽ ഞാൻ തിരികെ നടക്കട്ടെ.

 

2019 ജൂലൈ 9

ജീവിതസാഗരത്തിലെ ദിശയറിയാത്ത തോണികൾക്കായ്

(ജീവിത യാത്രയിൽ ഇടയിലെപ്പോഴോ വീണു കിട്ടിയ മനോഹര നിമിഷങ്ങളുടെ ഓർമകളുമായി
തിരികെ നടക്കട്ടെ....
സ്വന്തമെന്ന് അഹങ്കരിച്ച സമയം പോലും എനിക്കായ് കാത്തു നിന്നില്ല....
ഇനി തിരികേ ഇല്ലെന്ന ഉറപ്പോടെ കാലവും കടന്നു പോകും
സമയമെത്ര ദൂരം താണ്ടിയാലും ഓർമകളിൽ ഉണ്ടാകും.....)


🌹*********************************🌹

അകലേക്ക്‌ നോക്കി അവൻ പുഞ്ചിരിച്ചു
തീരത്തുള്ള തണുത്ത കാറ്റിന്
അവനോട് പറയാനുണ്ടായിരുന്നത്
 തിരമാലയെ തലോടിയ കഥ ആയിരുന്നില്ല
ലക്ഷ്യമില്ലാതെ അലഞ്ഞ
ഒരു പാഴ് വഞ്ചിയുടെ പതനത്തിന്റെ കഥ ആയിരുന്നു


ദിശതെറ്റിയ ഒരു പാഴ്‌വഞ്ചി ആരാലും നിയന്ത്രിക്കാനില്ലാതെ ആർക്കോ വേണ്ടി എങ്ങോട്ടോ ഒഴുകുന്നു
തീരത്തിരുന്നവൻ ആ പാഴ്വഞ്ചിയെ നോക്കി പുഞ്ചിരിച്ചു
ജീവിത സാഗരത്തിലെ ദിശതെറ്റി ഒഴുകുന്ന ഒരു പാഴ്‌വഞ്ചി തന്നെയല്ലേ താനും കരയിൽ അവനായി എല്ലാമുണ്ട്
അവനെ കാത്തിരിക്കുന്ന ജീവിതങ്ങൾ
അവൻ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ
അവൻ ചെയ്തുകൂട്ടിയ കർമങ്ങൾ
അങ്ങനെ ഒരുപാട്

തനിക്കു മുന്നിൽ വന്ന ശാന്തമായ സുന്ദരമായ ആ സമുദ്രം
അതിനുള്ളിൽ തനിക്കായി പലതും ഉണ്ടെന്നവൻ ആശിച്ചു ആ സൗന്ദര്യത്തെ മോഹിച്ചവൻ അതിലേക്കിറങ്ങി
തനിക്കായി കരയിൽ കാത്തിരിക്കുന്നവരുടെ
കണ്ണുകളിലേക്കവൻ നോക്കിയില്ല
തന്റെ സ്വപ്നങ്ങളെയും ആ സമുദ്രത്തിന്റെ മനോഹാരിതക്കായ് അവൻ ത്യജിച്ചു

ആദ്യമൊക്കെ ആ സമുദ്രം ശാന്തമായിരുന്നു
ആ മനോഹാരിത അവനെ സന്തോഷവാനാക്കിയിരുന്നു

കാലം ഒരുപാട് മുന്നിലേക്ക് പോയിരിക്കുന്നു
അവൻ ആ കടലിനെ അറിയാൻ തുടങ്ങിയിരിക്കുന്നു
ശാന്തമായ ഭംഗിക്കുമപ്പുറം അതിന്റെ ഭീകരത അവൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു
താൻ ആശിച്ചതും സ്വപ്നം കണ്ടതും എല്ലാം നഷ്ടമാകുന്നതായി അവൻ മനസ്സിലാക്കി
തനിക്കായി കരയിൽ കാത്തിരിക്കുന്നവരെ അവന് ഓർമവന്നു
തിരികെ തുഴഞ്ഞടുക്കാൻ ശ്രമിക്കുന്തോറും അവനെ ഓർമകളാകുന്ന കടൽചുഴികൾ വലിഞ്ഞു മുറുക്കിക്കൊണ്ടിരുന്നു
അവൻ ഓർമകളുടെ ചുഴിയിൽ കറങ്ങിക്കൊണ്ടിരുന്നു
എല്ലാം നഷ്ടമാകുന്നു എന്ന് മനസിലാക്കിയ അവൻ
എല്ലാം മറക്കാൻ ശ്രമിച്ചു
തന്നെ സ്നേഹിക്കുന്ന ചങ്ങാതിമാരിൽ അവൻ അവന്റെ തിരിച്ചു വരവിനെ ഏൽപ്പിച്ചു
എല്ലാ വിഷമങ്ങളിലും സന്തോഷമായിരുന്ന ആ പഴയ സൗഹൃദം അവൻ തിരികെ വിളിച്ചു
ജീവിത സാഗരത്തിലെ ദിശതെറ്റിയ തോണി പോലെ ആയിരുന്ന അവനിന്ന് കരയിലേക്കുള്ള മടക്ക യാത്രയിലാണ്

വിലപ്പെട്ടതാണെന്നറിഞ്ഞിട്ടും ഉള്ളിലൊരു ചെറു നീറ്റലോടെ എങ്കിലും
കടൽ തിരകളിൽ ഉപേക്ഷിച്ചതാണ് ചില ഓർമകളെല്ലാം ദിശതെറ്റിയ ഈ തോണി ഒരുനാൾ കരയടുക്കുമ്പോൾ ആ തിരകളാൽ തന്നെ അവയെല്ലാം തീരത്തുയരുമെന്നറിയാം നഷ്ടബോധത്തിന്റെ ഒരു കൂമ്പാരം കണക്കെ

ജീവിത യാത്രകൾ അവനെ പഠിപ്പിച്ചു

ഒരിക്കൽ കടലിലുപേക്ഷിച്ച ഓർമ്മകൾ തീരം തേടിയണഞ്ഞാലും ഒടുവിൽ ആ തിരകൾ തന്നെ ആ ഓർമകളെ അതിന്റെ ആഴങ്ങളിലേക്ക് മടക്കും

പൂർണമായും ആ കടൽ ചുഴിയിലെ ഓർമ്മകൾ അവനിൽ ഇല്ലാതെ ആയിട്ടില്ല
ഇന്നും അവൻ ആ കടൽക്കരയിൽ വന്നു നിൽക്കും......................
ആരോടും പരിഭവമില്ലാതെ കുറ്റങ്ങളെല്ലാം സ്വയം ഏറ്റെടുത്തുകൊണ്ട്
.....
          💙❤💙

2019 ജൂലൈ 8

എല്ലാവർക്കും സ്നേഹം മാത്രം നൽകിക്കൊണ്ട് യാത്ര തുടങ്ങുന്നു

ജീവിതം ഒരു തോണി പോലെയാണ്
ചിലപ്പോൾ കെട്ടിയിടപ്പെടുകയും
ചിലപ്പോഴെല്ലാം ആരുടെയൊക്കെയോ നിയന്ത്രണത്തിലൂടെയും
അത് യാത്ര തുടർന്നുകൊണ്ടിരിക്കും
ഇതൊരു തോണിയുടെ കഥയാണ് നടുക്കടലിൽ നിയന്ത്രണം നഷ്ടമായ ഒരു തോണിയുടെ കഥ അത് ഒരു യാത്രയിലാണ് പ്രതിസന്ധികളുടെ തിരമാലകളെ അതിജീവിച്ചുകൊണ്ട് ലക്ഷ്യം തേടിയുള്ള ഒരു യാത്രയിൽ...
.

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...