2020 ഒക്ടോ 23

😑👍

 


If your soul is in pain thinking about others,
It means it was the  most precious thing fo you.

Some times it can be relatives,
 can be the friends those you care most,
 some times the organisation you believed so much, 

and it can be anything that you trusted as yourown shadow.

2020 ഒക്ടോ 11

മറക്കാനാവാത്ത സ്കൂൾ ജീവിതത്തിന്റെ ഓർമ്മക്ക് . 🙂ഒരു സുഹൃത്തിനായി എഴുതിയത്.

 ശരിക്കും എന്തായിരുന്നു പണ്ട് സ്കൂളിന്റെ പടി കയറിയിറങ്ങിയതിലെ നിന്റ നേട്ടം?



പലയിടങ്ങളിലും അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യം. 

ശരിക്കും എന്തായിരുന്നു പണ്ട് സ്കൂളിന്റെ പടി കയറിയിറങ്ങിയതിലെ എന്റെ നേട്ടം?
സ്കൂൾ ജീവിതത്തിൽ എനിക്ക് നേട്ടങ്ങളല്ലാതെ എന്തുണ്ടായി. ആ സ്കൂൾ ഭിത്തികൾക്കുള്ളിൽ നിന്ന് ഈ മഹാനഗരത്തിലേക്ക് ചുവടുമാറിയപ്പോൾ ആ പടിക്കെട്ടുകളിലും വരാന്തകളിലും ക്ലാസ്സ്മുറികളിലും ബാക്കിവെച്ച ഓർമകളിലേക്ക് മടക്കം കൊതിക്കുന്നവനാണ് ഞാനും. 
ജീവിതത്തിന്റെ കൈപ്പുനീരുകളിൽ നീന്തി ഒടുവിൽ ഈ മണല്തരികളുടെ നാട്ടിലേക്ക് പറന്നിറങ്ങുമ്പോഴും എന്റെ നഷ്ടങ്ങളിൽ പലതും ഇന്നും ആ ചെങ്കൽ ഭിത്തികൾക്കുള്ളിൽ തന്നെ തളഞ്ഞു കിടക്കുന്നു.  ജീവിതത്തിൽ ഒന്നുമാവാൻ കഴിയാത്തവന്റെ കുറേ നല്ല ഓർമ്മകൾ. 

 ഒരു സ്കൂൾ സർട്ടിഫിക്കറ്റിനേക്കാൾ ജീവിതത്തിലെ അമൂല്യമായ പലതും നേടിയെടുത്തത് അവിടെനിന്നായിരുന്നു.  എന്ത് തിരക്കിലും ഞാൻ വിളിച്ചാൽ ഓടിയെത്തുന്ന കുറേ സുഹൃത്തുക്കളെ നേടിയെടുത്തത് ഇവിടെനിന്നായിരുന്നു. എന്നും ഞങ്ങൾക്കൊപ്പം നിന്നിരുന്ന, ഞങ്ങളെ മനസ്സിലാക്കുന്ന, പഠനത്തിനൊപ്പം സ്നേഹവും പകർന്നുതന്ന അധ്യാപകരുടെ ക്ലാസിൽ ഇരിക്കാൻ കഴിഞ്ഞതും നേട്ടമല്ലേ. വാകപ്പൂ മരത്തിന്റെ ചുവട്ടിൽ തോളിൽകയ്യിട്ടുനടന്ന ചങ്ങാതിമാർ ജീവിതത്തിൽ അടർത്തിമാറ്റാൻ കഴിയാത്ത ബന്ധങ്ങളിൽ ഒന്നായതും അവിടെനിന്നായിരുന്നു. 

സ്കൂളിന് പിന്നിലെ മതിലുചാടിക്കടന്ന് പാറക്കൂട്ടങ്ങൾക്കിടയിൽ ഒരേ പാത്രത്തിൽ നിന്ന് ചോറുണ്ണുമ്പോഴും മനസ്സുനിറഞ്ഞ പുഞ്ചിരിയോടെ ചങ്ങാതിമാർക്കൊപ്പം കഴിയാൻ കിട്ടിയ ആ നല്ല ഓർമ്മകൾ മാത്രമേ ഇന്നും കൂട്ടിനുള്ളു. 

 ജീവിതയാത്രയിൽ ദൂരം കുറേ നടന്നുതീർത്തിട്ട് മണൽകൂനകളുടെ മഹാനഗരത്തിലിരുന്ന് തിരിഞ്ഞുനോക്കുമ്പോൾ കണ്ണുനീരിനെ സാക്ഷിയാക്കി ഇന്നെനിക്ക് നഷ്ടപ്പെട്ടു  എന്ന് തോന്നുന്ന പലതും അന്ന് എന്റെ നേട്ടങ്ങളായിരുന്നു. 
മറക്കാനാവാത്ത പല ഓർമകളുടെയും ഉറവിടം

മടക്കം കൊതിക്കുന്നു തിരികെ തുഴയണം

 പലതും കുറിക്കുവാൻ ആശയുണ്ടെങ്കിലും 

വരികളിന്നെന്നിൽ നിറയുന്നില്ല 

അക്ഷരങ്ങളെ സ്നേഹിച്ച നാളുകളിനിയും 

തിരികെയെന്നിലേക്കെത്തുമെന്നാശിക്കാം 

വഴിനടന്നുള്ള കാലങ്ങളെപ്പോഴോ 

പിന്നിലിന്നുമൊരു നിഴലുപോൽ നിൽക്കവേ 

തിരികെ മടങ്ങണമെന്നിലേക്ക്. 

എന്നിലെല്ലാമായ് നിന്ന പലരിലേക്ക് 

🧡💛💚💙

ലക്ഷ്യം തേടിയുള്ള തുഴച്ചിലിനോടുവിൽ 

ലക്ഷ്യം നേടി ഞാൻ തിരികെ തുഴഞ്ഞിടാം 

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...