2022 May 25
പത്തനംതിട്ട ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാണ് കോന്നിയിലെ ഈ ആനക്കൂട്. സുന്ദരമായ അന്തരീക്ഷത്തിൽ ഇവിടെ ആന പരിശീലനവും, ആനക്കൂട്കളും, പ്രദർശനവും, മ്യൂസിയവും, ആനസവാരിയും എല്ലാം ഒരുക്കിയിരിക്കുന്നു.
1942 ലാണ് ഈ ആനക്കൂട് സ്ഥാപിതമാകുന്നത്. കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന ആനകളെ താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നു. 1970-കളുടെ അവസാനത്തോടെ ആനപിടുത്തം നിർത്തി.
ഏകദേശം ഒൻപത് ഏക്കറുകളിലായി വിസ്തൃതമായ ഈ പ്രദേശം വ്യത്യസ്തങ്ങളായ സസ്യജാലങ്ങളാൽ സമ്പന്നമാണ്.
ഒരേസമയം ആറ് ആനകൾക്ക് വരെ പരിശീലനം നൽകാവുന്ന സൗകര്യം ഉണ്ട് ഇവിടെ.
കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്ന ഈ കുട്ടിക്കുറുമ്പന്റെ കുസൃതികളും ഏതൊരാളെയും സന്തോഷിപ്പിക്കുന്നു.
കുട്ടികളുമായി വന്ന്കറങ്ങാൻ ഒക്കെ പറ്റിയ ഒരിടം. ചിൽഡ്രൻസ് പാർക്ക്, റസ്റ്റോറന്റ്, കഫേ, എക്സിബിഷൻ ഹാളുകൾ മുതലായ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് ഇവിടെ.
അടുത്തിടെ പൂർത്തിയാക്കപ്പെട്ട എലിഫന്റ് മ്യൂസിയം വളരെ നല്ല രീതിയിൽ തന്നെ പരിപാലിച്ചു പോരുന്നു.
അതിനുള്ളിലേക്ക് കയറുമ്പോൾ ക്രിത്രിമമായി ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു വലിയ ആനയാണ് നമ്മുടെ ആദ്യമായി സ്വാഗതം ചെയ്യുന്നത്.
കാടിനെ അടുത്തറിയുവാനും മനസ്സിലാക്കുവാനും ഒരു വന്യമായ അന്തരീക്ഷം തന്നെ ഇതിനുള്ളിൽ സൃഷ്ടിച്ചിരിക്കുന്നു.
ആനയെ മെരുക്കുന്ന രീതിയും വാരിക്കുഴി ഉപയോഗിച്ച് ആന പിടിക്കുന്നതിന്റെ രൂപവും ആനയെ ഉപയോഗിച്ച് തടി പിടിക്കുന്നതും എല്ലാം നല്ല രീതിയിൽ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.
ആനയുടെ അസ്ഥികൂടം,തലയോട്ടി, പണ്ടുകാലത്ത് ആന പിടുത്തത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ. തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിച്ചിട്ടുണ്ട്.
ആനകളെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ചുമരുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .
വിവിധതരം ഔഷധസസ്യങ്ങളെ പരിപാലിച്ചു പോരുന്ന നക്ഷത്രവന ഉദ്യാനം .
കണ്ണിനും മനസ്സിനും ആശ്വാസമേകുന്ന ഒരുപാട് അറിവുകളും സാധ്യമാകുന്ന ഒരിടം.
കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കോന്നി- അടവി- ഗവി ടൂറിസ്റ്റ് പാക്കേജുകൾ ടൂറിസം വകുപ്പ് തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് .
കുറഞ്ഞ നിരക്കിൽ കോന്നി വനപ്രദേശങ്ങളെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ പാക്കേജുകൾ.
ആനകളെ കുറിച്ച് അറിയാനും പഠിക്കാനും ആനസവാരി ചെയ്യാനുമൊക്കെ ആഗ്രഹമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു സ്ഥലമാണിത്.
കോന്നി ഇക്കോ ടൂറിസം പദ്ധതി ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസു നിറയ്ക്കുന്നു.


















അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ