കടന്നു പോയ വഴികളിൽ പലതും നഷ്ടമെന്നു തോന്നിയേക്കാം
മുന്നോട്ടുള്ള വഴികളിൽ പലതും നേടാനുണ്ടെന്നുറപ്പിച്ചു മുന്നോട്ട് നടക്കുക തന്നെ
കൈപ്പിടിയിൽ നിന്ന് വഴുതിമാറിയതിനെയൊക്കെ ഒരുനാളിൽ തിരികെ നേടാനാകും
അന്ന് ജീവിതയാത്രയുടെ നെറുകെയിൽ നിന്നുകൊണ്ട് വിളിച്ചുപറയണം നഷ്ടമെന്ന് തോന്നിയതൊക്കെയും നേട്ടത്തിലേക്കുള്ള കാൽവെയ്പുകൾ ആയിരുന്നു എന്ന്. നഷ്ടമായെന്നുറപ്പിച്ച പലതിനെയും നേടിയെടുക്കാൻ എനിക്കായി എന്ന ബോധ്യത്തോടെ ജീവിതത്തിൽ എന്നും മുന്നോട്ട് തന്നെ.
ഒരുനാൾ തിരിഞ്ഞു നോക്കേണ്ടി വരുമ്പോൾ നിനക്കായ് നീക്കിവെച്ച വിലപ്പെട്ട സമയം മാത്രമാകണം നഷ്ടത്തിന്റെ കണക്കുപുസ്തകത്തിൽ മുഴച്ചു നിൽക്കേണ്ടത്
ഈ നിശബ്ദ തീരത്തിൻ ഉയരത്തിലിരുന്നു ഞാൻ
പിന്നിലെക്കെന്നോ തിരിഞ്ഞു നോക്കി
..........................
..........................മാത്രമായിരുന്നെനിക്കു നഷ്ടം.
പൂർത്തിയാക്കപ്പെടെട്ടെക്കാം നാളുകൾക്കപ്പുറം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ