2020 ഫെബ്രു 8

മൗനം

പിറന്നുവീണ നാളാൽതൊട്ടു
നഷ്ടം പേറിയൊരെൻ വഴികളിൽ
എന്തിനുവന്നന്നുനീയെന്നിൽ
വേദന നൽകി മറഞ്ഞീടാനായ്😒

പല വേദനയായ് വന്ന് പലരും
പാതിയിൽ വിടവാങ്ങിയകലുമ്പോഴും
ജീവിത വേഷത്തിൽ ആടാനുറച്ചിട്ട്
എന്നിലേക്കായന്നടുത്തതും നീ ..😥

പാതിയിൽ ദുർഘടവിധിയിൽ നീയും
ദുരിത ചുഴിയിൽകറങ്ങുന്ന നേരത്ത്
അറിയാതെന്നുള്ളിൽ കരഞ്ഞന്നു നീ-
ഉള്ളിൽ കടിച്ചമർത്തും വേദനയിൽ. 😓

നാളുകളേറെ കഴിഞ്ഞുപോയെങ്കിലും
ഓർമിക്ക വേണ്ടൊരിക്കലും നീയെന്നെ..
കണ്ണുനീർ ചാലിട്ട നിൻനയനങ്ങൾ
വീണ്ടും വിടരട്ടെ പുഞ്ചിരിയാൽ 😑
                

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...