2023 ജനു 17

സ്വപ്നവിത്തുകൾ



കാലം കെട്ടിപ്പൊക്കിയ

ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി

നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി

എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു

കിതച്ചു കിതച്ചു വീണു


ജീവിതമിട്ട് കീഴ്മേൽ കറക്കി

ഉഴുതുമറിച്ച് പാകപ്പെടുത്തിയ

മനസ്സിന്റെ വിളനിലത്തിനരികെ

വളം മെഴുകിയ സ്വപ്നവിത്തുകളിന്നും

പ്രതീക്ഷയോടെ കാത്തു കിടപ്പാണ്

കുളിരുള്ളൊരു പുതുമഴ

എന്നിൽ പെയ്യുന്നതും കാത്ത്


ദുഃഖസത്യങ്ങൾക്കവധി കൊടുത്തുകൊണ്ടാ

സ്വപ്ന വിത്തുകൾക്ക് കരുത്തേകണം

മുളപൊട്ടി വേരിറങ്ങി

തളിർ വന്ന് ഇല പടർന്ന്

ആ വിത്തുകളൊരു ചെറു മരമാകണം


ജീവിതത്താളുകളങ്ങനെ മറിഞ്ഞു മറിഞ്ഞ്

ഇരുട്ടിനോട് കൂട്ടുകൂടി തുടങ്ങുന്ന നാളിൽ

വീഴ്ചയിൽ കൂട്ടിനുണ്ടായിരുന്നവരെയും കൂട്ടിയാ

പൊൻമരച്ചോട്ടിൽ മയങ്ങേണമങ്ങനെ 


1 അഭിപ്രായം:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...