2022 ഏപ്രി 25

പാലക്കാട് കോട്ട

പാലക്കാട്‌ ടിപ്പു സുൽത്താൻ കൊട്ട


2022 feb 19

പാലക്കാട് നഗരത്തിലെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ടിപ്പു സുൽത്താൻ കോട്ട പാലക്കാട് കോട്ട എന്നറിയപ്പെടുന്നു.


മൈസൂർ രാജാവായിരുന്ന ഹൈദരലി 1760കളിൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് ബ്രിട്ടീഷുകാർ പിടിച്ചെടുക്കുകയും പുനരുദ്ധരിക്കുകയും ചെയ്തു.



പല വീരകഥകൾ ക്കും സാക്ഷിയായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംരക്ഷിച്ചുപോരുന്നു.

ചുറ്റുമുള്ള ജലാശയവും ഉദ്യാനവും തണൽമരങ്ങളും എല്ലാം ശാന്തമായ ഒരു അന്തരീക്ഷം കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു.



കൂറ്റൻ കരിങ്കൽ കെട്ടുകൾ കൊണ്ടുള്ള ഈ കോട്ടയുടെ നിർമ്മിതി അത്ഭുതപ്പെടുത്തുന്നതാണ്.




 കോട്ടയ്ക്കകത്ത് ആയി പ്രശസ്തമായ ഒരു ഹനുമാൻ ക്ഷേത്രവുമുണ്ട്.



പലതരത്തിലുള്ള ആളുകൾ മനോഹരമായ ഇവിടം ആസ്വദിക്കാൻ ആയി എത്തുന്നു. പ്രഭാതസവാരിക്കും വ്യായാമങ്ങൾക്കുമായി ഇവിടെ എത്തുന്നവരും നിരവധിയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...