2022 ഏപ്രി 26

മറൈൻ വേൾഡ് - ചാവക്കാട്


2022 April 3


നമ്മുടെ കേരളത്തിൽ തൃശൂർ ജില്ലയിൽ ചാവക്കാട് അടുത്ത് പഞ്ചവടി കടൽത്തീരത്ത് ഭീമൻ മത്സ്യങ്ങൾ നീന്തിതുടിക്കുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മറൈൻ അക്വേറിയം .  നാല് ഏക്കർ സ്ഥലത്ത് ഏതാണ്ട് 14 വർഷം കൊണ്ടാണ് ഇതിന്റ പണി പൂർത്തീകരിച്ചത്.


 അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്വേറിയങ്ങൾ. വ്യത്യസ്തമായ ഇനങ്ങളിലുള്ള മത്സ്യങ്ങൾ. ഫിഷ് തെറാപ്പി, ഫിഷ് ഫീഡിങ്, കുട്ടികൾക്കായുള്ള പാർക്കുകൾ, ഗൈമുകൾ,3D തിയേറ്റർ, സ്കൂബ ഡൈവിങ്, ടണൽ അക്വെറിയം, റെയിൻ ഫോറസ്റ്റ്, കോഫി ഹൌസ്, റസ്റ്റോറന്റ് തുടങ്ങി നിരവധി ആകർഷണങ്ങൾ അതിനുള്ളിലുണ്ട്






ഉള്ളിലേക്ക് കയറുമ്പോൾ ആദ്യമായി കാണുന്ന ഭാഗമാണിത്. കൃത്രിമമായ അരുവികളും വെള്ളച്ചാട്ടങ്ങളും നൂറുകണക്കിന് വ്യത്യസ്തമായ മത്സ്യങ്ങളും. ഫിഷ് തെറാപ്പിയും ഒക്കെയാണ് ഈ പ്രദേശത്ത്ഒ കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.


 പിന്നീട് ഉള്ളിലേക്ക് കയറുന്തോറും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്. കൃത്രിമമായ ഒരു വനാന്തരീക്ഷം വളരെ ഭംഗിയായി ഒരുക്കിയിരിക്കുന്നു. ചീവീടുകളുടെയും വെള്ളച്ചാട്ടങ്ങളുടെ യും കാട്ടരുവികളുടെയും ശബ്ദങ്ങളും വള്ളിപ്പടർപ്പുകളും വൻമരങ്ങളും നടുവിലായി ഒരു പുഴയും പുഴയിലാകെ വൻമത്സ്യങ്ങളും ഒക്കെയുണ്ട്.









മുഖ്യമായ ആകർഷണം വലിയ ടണൽ അക്വേറിയം ആണ്. വലിപ്പമേറിയ കുറെയധികം മത്സ്യങ്ങൾ ഇതിനുള്ളിലുണ്ട്.




അവക്ക് ഇടയിലൂടെ മുഴുവൻ സമയവും സ്കൂബ ഡൈവിങ് ആയി ഒരാളും.


മീനുകൾക്കുള്ള തീറ്റയായി അരികിലേക്ക് ചെല്ലുമ്പോൾ കൈകളിലേക്ക് ചാടിക്കയറുന്ന ചെറുമത്സ്യങ്ങളും ഇവിടം ഒരിക്കലും മറക്കാത്ത ഒരു അനുഭവം കാഴ്ചക്കാർക്ക് സമ്മാനിക്കുന്നു 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന അനേകം കൗതുകങ്ങൾ നിറഞ്ഞ ഈ അത്ഭുത ലോകത്തിലേക്ക് 350 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 250 രൂപയും.




കൃത്രിമമായി സൃഷ്ടിച്ചെടുത്ത അന്തരീക്ഷവും വെള്ളച്ചാട്ടങ്ങളും കാട്ടരുവികളും പുൽമേടുകളും വള്ളിപ്പടർപ്പുകളും എല്ലാം ആസ്വാദകരുടെ മനം കവരുന്നതാണ്. 

1 അഭിപ്രായം:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...