❣️❤️❣️ചുറ്റിലും ചുവപ്പ് വിരിച്ചു കൊണ്ട് അന്നെന്റെ വഴികളിലൊക്കെയും പൊഴിഞ്ഞു വീണത് വാകപ്പൂക്കളായിരുന്നില്ല. കൈയെത്തിപ്പിടിക്കാൻ കഴിയാതെപോയ എന്റെ ചിറകറ്റ സ്വപ്നങ്ങൾ തന്നെയായിരുന്നു ❣️❤️❣️
2020 മേയ് 26
2020 മേയ് 16
പുതുപുലരി
![]() |
| സ്വപ്‌നങ്ങൾ പൂക്കുന്നിടം |
ഇലകൾ കൊഴിഞ്ഞു പോയ മരത്തിന്
കാറ്റിനോട് പറയാനുള്ളത് എന്താവും
അതൊരിക്കലും കൊടുങ്കാറ്റിനെ പ്രണയിച്ച നിർവ്രതിയെക്കുറിച്ചാവില്ല.......പിന്നെയോ
വീണു കിടക്കുന്ന കരിയിലകളുടെ
ദുഖത്തെക്കുറിച്ചാവും...
എൻ ജീവിതത്തിൽപുതുരശ്മിയായി
നീ കടന്നുവന്നു,,
നിൻ പുഞ്ചിരികൾ എനിക്കുസമ്മാനിച്ചതു
പുതു പുലരികള്‍ ,,,,
എല്ലാം മറഞ്ഞുപോയ്,
ഇന്നെന്നില്‍ കാണുന്ന പുഞ്ചിരി
നീ എന്നോ നല്‍കിയ സ്നേഹത്തിന്‍റെ
മായാത്ത കണികകള്‍ മാത്രം.
ആ കാണും മലയിലെ പച്ചപ്പിലോ
കുത്തിയൊലിക്കുമീയൊരരുവിയിലോ
തഴുകിമറയുന്ന കാറ്റിന്നീണത്തിലോ
പാവമെന്നാത്മാവ് പോയ്മറഞ്ഞൂ
അതേ നമ്മൾ തമ്മിലുള്ള ദൂരം
എന്റെ കണ്ണുകളിൽ വിരിയുന്ന
സ്വപ്നത്തോളം ഞാൻ കുറച്ചപ്പോൾ
അടഞ്ഞ കണ്ണുകളിൽ വിരിയുന്ന
സ്വപ്നങ്ങൾ പൂക്കില്ലെന്ന് പറഞ്ഞ്
അകന്നത് പോയത് നീയായിരുന്നു .......
കുത്തിയൊലിക്കുമീ കാട്ടാറിന് മണ്ണുമൂടപെട്ട
പലതിനെയും കഴുകിയെടുക്കാൻ കഴിയുന്നു
ഈ കാട്ടരുവിതന്നീണത്തിന്
മനസ്സിൽ മൂടപ്പെട്ട മധുര കാലത്തെ
തിരികെയെടുക്കുവാനായിരുന്നെങ്കിൽ
നീ
ആകാശത്തിലെ നിറങ്ങൾ തേടി പറന്ന്കൊള്ളൂ
ഞാൻ
പഴയ കണക്കു പുസ്തകത്തിൽ
ആരും കാണാതെ സൂക്ഷിച്ച കവിതകള്‍ പൊടിതട്ടിയെടുക്കട്ടെ
കാറ്റിനോട് പറയാനുള്ളത് എന്താവും
അതൊരിക്കലും കൊടുങ്കാറ്റിനെ പ്രണയിച്ച നിർവ്രതിയെക്കുറിച്ചാവില്ല.......പിന്നെയോ
വീണു കിടക്കുന്ന കരിയിലകളുടെ
ദുഖത്തെക്കുറിച്ചാവും...
എൻ ജീവിതത്തിൽപുതുരശ്മിയായി
നീ കടന്നുവന്നു,,
നിൻ പുഞ്ചിരികൾ എനിക്കുസമ്മാനിച്ചതു
പുതു പുലരികള്‍ ,,,,
എല്ലാം മറഞ്ഞുപോയ്,
ഇന്നെന്നില്‍ കാണുന്ന പുഞ്ചിരി
നീ എന്നോ നല്‍കിയ സ്നേഹത്തിന്‍റെ
മായാത്ത കണികകള്‍ മാത്രം.
ആ കാണും മലയിലെ പച്ചപ്പിലോ
കുത്തിയൊലിക്കുമീയൊരരുവിയിലോ
തഴുകിമറയുന്ന കാറ്റിന്നീണത്തിലോ
പാവമെന്നാത്മാവ് പോയ്മറഞ്ഞൂ
അതേ നമ്മൾ തമ്മിലുള്ള ദൂരം
എന്റെ കണ്ണുകളിൽ വിരിയുന്ന
സ്വപ്നത്തോളം ഞാൻ കുറച്ചപ്പോൾ
അടഞ്ഞ കണ്ണുകളിൽ വിരിയുന്ന
സ്വപ്നങ്ങൾ പൂക്കില്ലെന്ന് പറഞ്ഞ്
അകന്നത് പോയത് നീയായിരുന്നു .......
കുത്തിയൊലിക്കുമീ കാട്ടാറിന് മണ്ണുമൂടപെട്ട
പലതിനെയും കഴുകിയെടുക്കാൻ കഴിയുന്നു
ഈ കാട്ടരുവിതന്നീണത്തിന്
മനസ്സിൽ മൂടപ്പെട്ട മധുര കാലത്തെ
തിരികെയെടുക്കുവാനായിരുന്നെങ്കിൽ
നീ
ആകാശത്തിലെ നിറങ്ങൾ തേടി പറന്ന്കൊള്ളൂ
ഞാൻ
പഴയ കണക്കു പുസ്തകത്തിൽ
ആരും കാണാതെ സൂക്ഷിച്ച കവിതകള്‍ പൊടിതട്ടിയെടുക്കട്ടെ
2020 മേയ് 13
SGHSS കലയന്താനി. എന്റെ കലാലയം
SGHSS കലയന്താനി
താളുകൾ മറിക്കുമ്പോൾ
ഇവിടുത്തെ കരിങ്കൽ ഭിത്തികൾക്ക് സംസാരിക്കാനാകുമെങ്കിൽ പറയാനുണ്ടായിരുന്നു അവക്കും കഥകളൊരുപാട്.
ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പഠനത്തിന്റെയും വിപ്ലവത്തിന്റെയും കഥകൾ.
വരാന്തകൾക്കു പറയാനുണ്ട് പങ്കുവെച്ച സ്വപ്നങ്ങളുടെ കഥകൾ. ആ നീളൻ വരാന്തകളിൽ ഇപ്പോഴും നമ്മുടെയെല്ലാം ചിരികൾ മുഴങ്ങുന്നുണ്ടാവാം.
കുട്ടുകാർ ഒരുമിച്ച് പറഞ്ഞുതീർത്ത തമാശകൾ.അങ്ങനെ പലതും.
എല്ലാം ഒരു നെടുവീർപ്പോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്നവ
മുൻകഴിഞ്ഞു പോയവർ ആരൊക്കെയോ ഓർമിക്കാനായി എഴുതിവെച്ച പലതും ഇന്നും മായാതെ നിൽക്കുന്നുണ്ട് ചുവരിലും തൂണുകളിലും.
ഓർമകൾക്ക് മടക്കമില്ലെന്നത് സത്യമെങ്കിലും ഇന്നും ഇവിടെ എത്തുമ്പോൾ നിറമുള്ള ഓർമകളെ പലതിനെയും മടക്കിക്കൊണ്ടു വരാൻ കഴിയുന്നതുപോലെ.
ഓർമകൾക്ക് മടക്കമില്ലെന്നത് സത്യമെങ്കിലും ഇന്നും ഇവിടെ എത്തുമ്പോൾ നിറമുള്ള ഓർമകളെ പലതിനെയും മടക്കിക്കൊണ്ടു വരാൻ കഴിയുന്നതുപോലെ.
ചുറ്റുമുള്ള തണൽമരങ്ങൾക്ക് പറയാനുണ്ട് തമാശകളുടെയും സൗഹൃദങ്ങളുടെയും കഥകൾ ഒരുപാട്.
ഗ്രൗണ്ടിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങൾക്ക് കളിക്കളത്തിലെ ആരവങ്ങളെയും തന്നിൽ ചേർന്ന് മടുപ്പകറ്റിയ പ്രതിഭകളെയും കുറിച്ച് പറയാനുണ്ടാവും.
ഈ മൈതാനത്ത് തന്നെയായിരുന്നില്ലേ പല ഓർമകളുടെയും തുടക്കം
സാഹചര്യങ്ങളാൽ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടപ്പെട്ട കഴിവുറ്റ താരങ്ങളുടെ സ്വപ്നങ്ങളെ കുറിച്ചും. ഈ മണ്ണിനു പറയാനുണ്ടാവും.
അവരായിരുന്നില്ലേ ഈ കലാലയത്തിന്റെ ചരിത്രമെഴുതിയവർ ഇപ്പോഴും അഭിമാനമായി ഓഫിസ് മുറിയിൽ സൂക്ഷിക്കുന്ന വിലയേറിയ പലതിന്റെയും അവകാശികൾ.
അവരായിരുന്നില്ലേ ഈ കലാലയത്തിന്റെ ചരിത്രമെഴുതിയവർ ഇപ്പോഴും അഭിമാനമായി ഓഫിസ് മുറിയിൽ സൂക്ഷിക്കുന്ന വിലയേറിയ പലതിന്റെയും അവകാശികൾ.
ഈ മരത്തണലിൽ ഉപേക്ഷിക്കപ്പെട്ട പ്രണയലേഖനങ്ങളുടെ കടലാസ് തുണ്ടുകൾ ഇപ്പോഴും അവിടെയുണ്ടാവാം.
ചിതലരിച്ച ഓർമ്മപ്പുസ്തകത്തിൽ നമ്മിൽ പലരും പൊടിതട്ടി സൂക്ഷിക്കുന്ന ചിലത്.
കാലത്തിന്റെ കുത്തൊഴുക്കിലും പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ ചില ഓർമ്മകൾ പലതും തിരികെപ്പിടിക്കണമെന്ന് തോന്നിപ്പിക്കുന്നു.
എന്തൊക്കെയോ നിനക്കായ് അവിടെ നിനക്കായ് കാത്തിരിക്കുന്നു എന്ന് പറയുന്നു. 💙
എന്തൊക്കെയോ നിനക്കായ് അവിടെ നിനക്കായ് കാത്തിരിക്കുന്നു എന്ന് പറയുന്നു. 💙
ഇവിടം ഒരു അഴകാണ് എന്നും .
പലരുടെയും സ്വകാര്യത ആയിരുന്ന ലൈബ്രറി റൂം മുകളിൽ തന്നെ ആയിരുന്നു.
ഓർമയുടെ താളുകൾ മറിക്കുമ്പോൾ പണ്ടെങ്ങോ കുഞ്ഞുങ്ങളുണ്ടാവാൻ കാത്തുവെച്ച മയിൽപീലി തുണ്ടുകൾ അതിനുള്ളിൽ ഇപ്പോഴുമുണ്ടായേക്കാം.
ചിലതെല്ലാം വിവരിക്കാൻ വാക്കുകൾ തികയാതെവരും ഉപമിക്കാൻ പലതും കിട്ടാതെ വരാം.
ഓർമകളിൽ തേങ്ങലും തലോടലും സമ്മാനിച്ച കാലം.
ഒരിക്കൽ നടന്നു തീർത്ത വഴിയിലൂടെ നടക്കാൻ കൊതിക്കുന്നവന് കുട്ടിനെത്തുന്നത് ഓർമ്മകൾ മാത്രമല്ലെ.❣️
വർഷങ്ങളുടെ കഥകൾ പറയാനുള്ള കരിങ്കൽ ഭിത്തിക്കും ക്ലാസ്സ് മുറികൾക്കും തണൽ മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും നിന്നെക്കുറിച്ചും പറയാനുണ്ടാവും നീയും അവരിലൊരാൾ ആയിരുന്നില്ലേ.
എല്ലാം ആസ്വദിച്ചു കടന്നു പോയവരിൽ ഒരിക്കൽക്കൂടി ആ തീരത്തണയാൻ മോഹിക്കാത്തവരാരുണ്ട്.❤️
ഇവിടുത്തെ മണൽ തരികളിൽ വിടപറയാൻ നിന്ന നമ്മുടെയെല്ലാം കണ്ണുനീർ അലിഞ്ഞുചേർന്നതല്ലേ.
സുന്ദരമായ ഓർമ്മകൾ മാത്രം സമ്മാനിച്ച സ്വപ്ന ഭൂമി.
കാലങ്ങൾ മാറിമാറി പലരും പഠിച്ചിറങ്ങുന്നു പലർക്കും നേട്ടങ്ങൾക്കപ്പുറം നഷ്‌ടമായ പലതിനെക്കുറിച്ചും പറയാനുണ്ടാവും.
ഇവിടുത്തെ മണൽ തരികളിൽ വിടപറയാൻ നിന്ന നമ്മുടെയെല്ലാം കണ്ണുനീർ അലിഞ്ഞുചേർന്നതല്ലേ.
സുന്ദരമായ ഓർമ്മകൾ മാത്രം സമ്മാനിച്ച സ്വപ്ന ഭൂമി.
കാലങ്ങൾ മാറിമാറി പലരും പഠിച്ചിറങ്ങുന്നു പലർക്കും നേട്ടങ്ങൾക്കപ്പുറം നഷ്‌ടമായ പലതിനെക്കുറിച്ചും പറയാനുണ്ടാവും.
ഈ ക്ലാസ് മുറികളിൽ ആയിരുന്നില്ലേ ഇന്നും പല നല്ല ഓർമകൾക്കും ശവകുടീരം തീർത്തിരിക്കുന്നത് 💙
ഈ കലാലയ ഓർമകൾക്ക് നഷ്ടപ്പെടലിന്റെ വേദനയുണ്ട്.
ഇവിടുത്തെ കാറ്റിൽ പോലും വേർപാടിന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്നു.
ഈ കലാലയ ഓർമകൾക്ക് നഷ്ടപ്പെടലിന്റെ വേദനയുണ്ട്.
ഇവിടുത്തെ കാറ്റിൽ പോലും വേർപാടിന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്നു.
സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ആ കലാലയ ജീവിതം അത് ഇന്നു ഓര്‍മകളുടെ ഏടുകളായി മാറുകയാണ്....
ഇവിടെനിന്നും വിടപറയുന്ന എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍...💙
ഇന്നലെകളിൽ നഷ്ടമായതെല്ലാം ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ ❤️
2020 മേയ് 11
അതിജീവനം
❤️പുതുമഴയേറ്റ് കുരുത്തു നിൽക്കുന്നൊരു തളിരിനും പറയാനുള്ളത് അതിജീവനത്തിന്റെ കഥയാണ്. ചുട്ടുപൊള്ളുന്ന വേനലിൽ വെയിലേറ്റ് കരിഞ്ഞുണങ്ങിയപ്പോഴും ഒടുവിലത്തെ ജീവാംശം ബാക്കിയായ തായ്‌വേരിൽ നിന്നും പുതുജീവിതത്തിലേക്ക് കുതിച്ചുയർന്ന അതിജീവനത്തിന്റെ കഥ ❤ *പ്രചോദനമാണ് ആത്മവിശ്വാസമാണ് തളർന്നു പോയേക്കാം പക്ഷേ മുന്നോട്ട് തന്നെ*
2020 മേയ് 9
കണ്ണുനീർ
വസന്തത്തിൽ നിന്നാണ്
പൂവിതളുകൾ കൊഴിഞ്ഞു പോയത്
എങ്ങും പോകാതെ പാതയോരത്ത്
വീണുകിടന്നവ ഭൂമിക്ക് സൗന്ദര്യമാകുന്നു
ചില ഇതളുകൾ തളിർത്തുനിന്ന
പ്രണയത്തിന്റെ പ്രതീകമാകുന്നു
പറയാതെ പോകുന്ന പ്രണയംപോലെ ചില
ഇതളുകൾ കണ്ണുനീരിൽ കുതിർന്നു നഷ്ടമാകുന്നു
പാഴ്‌വാക്കിനാൽ ഖൽബ് പൊളിക്കുമ്പോൾ
കത്തിയെരിഞ്ഞ കനലിലേക്ക് കുറച്ച് വെള്ളമൊഴിക്കുംപോലെ മനസ്സിൽ
ഒരു കനലായി എരിയും കുറച്ച് കാലം
2020 മേയ് 8
സ്വപ്നഭൂമി
ചിലതെല്ലാം മറക്കാനാവില്ലല്ലോ അത്ര
പെട്ടെന്നൊന്നും
ഓർമകൾക്ക് നിറം നൽകിയ ഇടമാണിത്.
കളിച്ചു വളർന്ന ക്ളാസ്മുറികളിലേക്ക് തിരികെ നടക്കാൻ കൊതിക്കാത്തവരാരുണ്ട്.
ചുവരിൽ എഴുതിവെച്ച ഓർമകളിൽ ഒരിക്കൽ കൂടി തലോടാൻ ആഗ്രഹിക്കാത്തവരാര്. മനസ്സിൽ ആദ്യമായ് വിരിഞ്ഞ അക്ഷരക്കൂട്ടങ്ങൾ അത്രയും എഴുതിത്തുടങ്ങിയ ഡസ്കുകളിൽ ഒരിക്കൽക്കൂടി തലചേർത്തു കിടക്കാൻ ആശിക്കാത്തവരാര്.
ആദ്യാനുരാഗത്തിൻ മൊട്ടുകൾക്ക് നിറം നൽകാൻ കൊതിക്കാത്തവർ ആര്. ഈ വരാന്തകളിൽ തളയ്ക്കപ്പെട്ട നഷ്ടസ്വപ്നങ്ങളെ തിരികെ വിളിക്കാൻ മോഹിക്കാത്തവർ ആര് . ആ മതിൽക്കെട്ടുകൾക്കുള്ളിൽ നഷ്ടമായ ഓർമകളെ മടക്കിവിളിക്കാൻ കൊതിക്കാത്തവരാര്.
എല്ലാമായ സുഹൃത്തുക്കളുമായി ആ തീരത്തണയാൻ കൊതിക്കാത്തവരാര്.
നഷ്ടമായത് കാലവും ഓർമകളും സൗഹൃദങ്ങളും മാത്രമല്ല എഴുതിപ്പിടിപ്പിക്കാനാവാത്ത എന്തൊക്കെയോ ആണ്.
SGHSS KALAYANTHANI
പെട്ടെന്നൊന്നും
ഓർമകൾക്ക് നിറം നൽകിയ ഇടമാണിത്.
കളിച്ചു വളർന്ന ക്ളാസ്മുറികളിലേക്ക് തിരികെ നടക്കാൻ കൊതിക്കാത്തവരാരുണ്ട്.
ചുവരിൽ എഴുതിവെച്ച ഓർമകളിൽ ഒരിക്കൽ കൂടി തലോടാൻ ആഗ്രഹിക്കാത്തവരാര്. മനസ്സിൽ ആദ്യമായ് വിരിഞ്ഞ അക്ഷരക്കൂട്ടങ്ങൾ അത്രയും എഴുതിത്തുടങ്ങിയ ഡസ്കുകളിൽ ഒരിക്കൽക്കൂടി തലചേർത്തു കിടക്കാൻ ആശിക്കാത്തവരാര്.
ആദ്യാനുരാഗത്തിൻ മൊട്ടുകൾക്ക് നിറം നൽകാൻ കൊതിക്കാത്തവർ ആര്. ഈ വരാന്തകളിൽ തളയ്ക്കപ്പെട്ട നഷ്ടസ്വപ്നങ്ങളെ തിരികെ വിളിക്കാൻ മോഹിക്കാത്തവർ ആര് . ആ മതിൽക്കെട്ടുകൾക്കുള്ളിൽ നഷ്ടമായ ഓർമകളെ മടക്കിവിളിക്കാൻ കൊതിക്കാത്തവരാര്.
എല്ലാമായ സുഹൃത്തുക്കളുമായി ആ തീരത്തണയാൻ കൊതിക്കാത്തവരാര്.
നഷ്ടമായത് കാലവും ഓർമകളും സൗഹൃദങ്ങളും മാത്രമല്ല എഴുതിപ്പിടിപ്പിക്കാനാവാത്ത എന്തൊക്കെയോ ആണ്.
SGHSS KALAYANTHANI
![]() |
| SGHSS kalayanthani |
2020 മേയ് 7
ഇനിയെത്രകാലം
ആര്ത്തിരമ്പുന്നൊരാക്കടല്‍ തീരത്ത്
കാത്തിരുന്നു ഞാനിന്നുമെൻ പൂവിനെ ...
ശാന്തമാം താഴ് വരത്തണലത്തണഞ്ഞുകൊ-
ണ്ടാപൂവുമെങ്ങോ മറഞ്ഞുപോയീ
സന്ധ്യമയങ്ങിയ നേരത്ത് നീയെന്തേ
എന്മുന്നിലോടിയണഞ്ഞതില്ല
പിന്‍ നിലാവിന്റെ മൂകമാം സന്ധ്യയിൽ
നിന്മേനിയാകെ തിളങ്ങീ നിൽക്കെ
രാവിന്റെ മൂകമാം തീരത്തൊരുപിടി
മഴചാറിയെങ്ങോ കടന്നുപോയീ
അഴകാര്ന്ന നിന്‍ മേനിയാസ്വദിച്ചീടുന്നോ
രെന്‍ മനമാകെ കുളിര്ത്തുപോയീ
എത്ര മനോഹരമാര്ന്നൊരു കാലവും
എന്‍ മുന്നിലൂടെ കടന്നുപോകേ
ഇത്രയും സുന്ദരമാര്ന്നൊരു കാലമേ
ഇനിയെത്രകാലം നിനക്കു ജീവന്‍
കാത്തിരുന്നു ഞാനിന്നുമെൻ പൂവിനെ ...
ശാന്തമാം താഴ് വരത്തണലത്തണഞ്ഞുകൊ-
ണ്ടാപൂവുമെങ്ങോ മറഞ്ഞുപോയീ
സന്ധ്യമയങ്ങിയ നേരത്ത് നീയെന്തേ
എന്മുന്നിലോടിയണഞ്ഞതില്ല
പിന്‍ നിലാവിന്റെ മൂകമാം സന്ധ്യയിൽ
നിന്മേനിയാകെ തിളങ്ങീ നിൽക്കെ
രാവിന്റെ മൂകമാം തീരത്തൊരുപിടി
മഴചാറിയെങ്ങോ കടന്നുപോയീ
അഴകാര്ന്ന നിന്‍ മേനിയാസ്വദിച്ചീടുന്നോ
രെന്‍ മനമാകെ കുളിര്ത്തുപോയീ
എത്ര മനോഹരമാര്ന്നൊരു കാലവും
എന്‍ മുന്നിലൂടെ കടന്നുപോകേ
ഇത്രയും സുന്ദരമാര്ന്നൊരു കാലമേ
ഇനിയെത്രകാലം നിനക്കു ജീവന്‍
2020 മേയ് 6
2020 മേയ് 5
നാരായം
മനസ്സിലെ നിറമുള്ള മധുരമാം ഓർമയിൽ
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു
അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു
നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു
അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു
നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്
2020 മേയ് 4
നീ
ചിറകടിച്ചെത്തുന്ന മധുരക്കിനാക്കളിൽ
ചായങ്ങൾ ചാലിച്ച് മഴവില്ല് തീർത്തുനീ ചേലുള്ള ചിത്രങ്ങൾ തീർക്കുമ്പോഴെന്നിലെ ചിറകറ്റൊരോർമകൾ തിരശീല തീർക്കുന്നു
അനുരാഗമൊട്ടുമാറിയിച്ചതില്ല ഞാൻ
അവളെന്റെ പ്രാണനായ് മാറിയ പിന്നെയും
കാലം കടന്നുപോയ് അറിയാതെയവളുടെ
കരളിലും തളിരിട്ടു പ്രണയത്തിൻ വല്ലികൾ
നിന്റെ മിഴിയിൽ നിറയുന്ന സ്നേഹവും ചെഞ്ചുണ്ടിൽ നിറയുന്ന പുഞ്ചിരി നാളവും
ചന്തം തികഞ്ഞോരാ പൂമുഖത്തിങ്കളും
ചിത്രമായ് ഹൃദയത്തിലെന്നേ വരച്ചു ഞാൻ
ഓർമകൾ കണ്മുന്നിലെത്തിച്ച കാഴ്ചയോ
രോമൽകിനാവായി തഴുകിയുറക്കിയേ
ഓർമ്മച്ചുഴിയിലായ് കറങ്ങുന്നു ഈ തോണി
ഓമനസ്വപ്നങ്ങൾ കണ്ടുകൊണ്ടങ്ങനെ
2020 മേയ് 3
നിലാപക്ഷികൾ
🎶🏊
നിന്നോട് പറഞ്ഞതും നിന്നിലേക്കടുത്തതും
എന്തിനെന്നോ പറഞ്ഞ് തട്ടി മാറ്റുമ്പോഴും
എനിക്കറിയാമായിരുന്നു എവിടെയൊക്കെയോ
എനിക്കുനിന്നെ അറിയാൻ സാധിക്കുന്നു
കാലങ്ങൾ കഴിഞ്ഞാലും
ദളമെത്ര കൊഴിഞ്ഞാലും
ഇന്നും ആ മഴക്കാലം തോർന്നിട്ടില്ല
വിടരാൻ കൊതിക്കുന്ന പൂമൊട്ടുപോലെ
എന്നുമെന്നിൽ പൂത്തുനിന്നതത്രയും
ആഴമേറിയ ചുഴികളിലേക്കേറിയപ്പെട്ടതും
തകർത്തുപെയ്യുന്നൊരു പെരുമഴക്കാലത്തായിരുന്നു
വിടരുന്ന പൂക്കളിലും പൊഴിയുന്ന ഇലകളിലും
പറയുന്ന വാക്കുകളിലും പ്രണയമുണ്ട്..
എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലുംപ്രണയമുണ്ട്
കാലത്തിന്റെ ചവറ്റുകൂനയിൽ മൂടപ്പെട്ട
കണ്ണുനീർ ചാലിച്ച കടലാസ് തുണ്ടിലും
മഷിത്തണ്ടാൽ മായ്ച്ച ബാല്യസ്വപ്നങ്ങളിലും
പ്രണയമായിരുന്നില്ലേ
നിന്നോട് പറഞ്ഞതും നിന്നിലേക്കടുത്തതും
എന്തിനെന്നോ പറഞ്ഞ് തട്ടി മാറ്റുമ്പോഴും
എനിക്കറിയാമായിരുന്നു എവിടെയൊക്കെയോ
എനിക്കുനിന്നെ അറിയാൻ സാധിക്കുന്നു
കാലങ്ങൾ കഴിഞ്ഞാലും
ദളമെത്ര കൊഴിഞ്ഞാലും
ഇന്നും ആ മഴക്കാലം തോർന്നിട്ടില്ല
വിടരാൻ കൊതിക്കുന്ന പൂമൊട്ടുപോലെ
എന്നുമെന്നിൽ പൂത്തുനിന്നതത്രയും
ആഴമേറിയ ചുഴികളിലേക്കേറിയപ്പെട്ടതും
തകർത്തുപെയ്യുന്നൊരു പെരുമഴക്കാലത്തായിരുന്നു
വിടരുന്ന പൂക്കളിലും പൊഴിയുന്ന ഇലകളിലും
പറയുന്ന വാക്കുകളിലും പ്രണയമുണ്ട്..
എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലുംപ്രണയമുണ്ട്
കാലത്തിന്റെ ചവറ്റുകൂനയിൽ മൂടപ്പെട്ട
കണ്ണുനീർ ചാലിച്ച കടലാസ് തുണ്ടിലും
മഷിത്തണ്ടാൽ മായ്ച്ച ബാല്യസ്വപ്നങ്ങളിലും
പ്രണയമായിരുന്നില്ലേ
2020 മേയ് 2
മഞ്ഞുതുള്ളി
എന്നോ ഒരിക്കൽ നീ എൻ കാതിൽ പറഞ്ഞു പ്രണയമെന്നത് വെറും മഞ്ഞു തുള്ളി പോലെ
ഒരു പകലിന്റെ പോലും ആയുസ്സില്ലാത്ത അലിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളി
❤️💙
നീയന്നു പറഞ്ഞതിന്നുത്തരം തേടി
ഈ തോണിയിന്നും ദിശതെറ്റിയൊഴുകുന്നു
നമ്മൾ നടന്നുതീർത്ത വഴിതേടി
പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
ഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ
ഒരു പകലിന്റെ പോലും ആയുസ്സില്ലാത്ത അലിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളി
❤️💙
നീയന്നു പറഞ്ഞതിന്നുത്തരം തേടി
ഈ തോണിയിന്നും ദിശതെറ്റിയൊഴുകുന്നു
നമ്മൾ നടന്നുതീർത്ത വഴിതേടി
പരാജിതനായി എന്നും നടന്നുള്ളൊരാ വഴികളിൽ
ഒരിക്കലെങ്കിലും വിജയിയായി നടന്നിടാൻ
2020 മേയ് 1
നിമിഷം
നിൻ ഓർമ്മകൾ ഓരോന്നും ഉള്ളിൽ നിറച്ചേനെ
നീ തന്ന സ്നേഹം പ്രതിഷ്ഠിച്ച ചെപ്പുകൾ
ഇന്നെന്നരികെ ചിതറി തെറിക്കുന്നു
❤️
സ്നേഹത്തിൻ ഗാനമായ് പണിഞ്ഞുള്ള
സ്വപ്നങ്ങളൊക്കെയുംതട്ടിതകരുമ്പോൾ
നിന്‍റെ മിഴിനീർ പൊഴിഞ്ഞിടത്തെന്റെ
മോഹങ്ങളെല്ലാം ഇതളറ്റ് വീണിടും
💙
സ്വപ്നസൗധങ്ങൾക്ക് സാക്ഷിയായുള്ളോരു
കണ്ണുനീർ ചെപ്പിലെ പനിനീരു പുഷ്പമേ
അണിയു നിന്നിതളുകളിൽ അവള്കാ-
യൊരു തേനൂറും പാല്പുഞ്ചിരി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
സ്വപ്നവിത്തുകൾ
കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...
-
വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്നായിരുന്നു ഒറ്റക്ക് ഒരു കന്യാകുമാരി യാത്ര. കൊറോണ യുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന യാത്ര പെട്ടെന്നൊരു ദി...
-
"ഇനിയും കാണാനാകുമെന്നുള്ള വിശ്വാസത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു തീരാത്ത ഓർമ്മകളുടെയും ഇത്തിരി നേരംകൊണ്ട് പകർന്ന സ്നേഹത...
-
പിന്നീടന്ന് പതിവിലും നേരത്തെ തന്നെ എഴുന്നേറ്റു. അലക്ഷ്യമായി എങ്ങോട്ടൊക്കെയോ നടന്നു. അതിരാവിലെ തന്നെ കടകളൊക്കെ തുറന്നിട്ടുണ്ട്. പള്ളിയും പരി...


















