ചിറകുവിരിച്ചുപറക്കാൻ ആഗ്രഹിക്കുന്ന പക്ഷികളുണ്ടാവും.
വർണക്കൂട്ടിൽ അകപ്പെട്ടവയല്ല അതിരുകളില്ലാത്ത ആകാശം മുന്നിലുണ്ടായിട്ടും ഇരു ചിറകുകളുമുണ്ടായിട്ടും
ഒരുമരക്കൊമ്പിൽ മാത്രം ഒതുങ്ങിക്കൂടി നിൽക്കുന്നവ.
പറന്നുയരുന്ന പറവക്കൂട്ടങ്ങളിൽ നിന്നും പരിഹാസമേറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ടവർ.
കൊതിയുണ്ടവയിലും ചിറകുവിരിച്ചൊന്നു പറക്കാൻ.
ഒരുപാട് മോഹമില്ല.
ഒരുവട്ടമൊന്നുയരേ പറക്കണം.
ഈ ലോകമെത്ര വിശാലമെന്നറിയണം.
ചുറ്റുമുള്ളവർ പറന്നുയരുമ്പോഴും ചിറകുയർത്തി സന്തോഷമറിയിക്കുമെങ്കിലും
കണ്ണിലേക്കൊന്നു നോട്ടമെത്തിച്ചാലറിയാം ഇറ്റുവീഴുന്ന നീർതുള്ളിയെ.
പരിഹസിക്കരുത് ഒപ്പം കൂട്ടണം.
പറക്കാൻ പഠിപ്പിക്കണം.
കൂടെക്കൂട്ടണം .
ഒരിക്കൽ ഒപ്പമുണ്ടായിരുന്നതല്ലേ നാമെല്ലാം
ചിറകുയർത്തി പറക്കാൻ അനുവാദമില്ലാത്ത. വീട്ടുമുറ്റത്ത് തന്റേതായ ഒരു കുഞ്ഞു സാമ്രാജ്യമുണ്ടാക്കി വാഴാൻ മാത്രം വിധിക്കപ്പെട്ട ഒരു സുഹൃത്തിന് വേണ്ടി എഴുതിയത്.