വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു യാത്രയായിരുന്നു തൃപ്പൂണിത്തുറ ഹിൽ പാലസ് ലേക്കുള്ളത്.
കൃത്യമായി പറഞ്ഞാൽ 2017 ജൂൺ മാസം. കൊച്ചിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോയതാണ്. വിചാരിച്ചതിലും നേരത്തെ, ഓഫീസ് തുറക്കുന്നതിന് മുന്നേ തന്നെ അവിടെ എത്തി.
ഒരുപാട് തിരക്കൊന്നും ഇല്ലാത്തതിനാൽ അവിടത്തെ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെെ തീർന്നു
തിരികെ പോരാൻ ബസ് കാത്തുനിൽക്കുമ്പോഴാണ് വെറുതെ ഗൂഗിൾ മാപ്പ് തുറക്കാൻ തോന്നിയത്. നോക്കിയപ്പോ തൊട്ടടുത്ത് ഹിൽപാലസ് മ്യൂസിയം നടന്നു പോയാൽ 10 മിനിറ്റ്.എന്നാപിന്നെ ഒന്നു പൊയ്ക്കളയാം.
ശരിക്കും അന്നുമുതൽ ആണ് ഒറ്റക്കുള്ള യാത്രകളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്.
അങ്ങനെ നടക്കാനുള്ള മടികൊണ്ട് ഒരു ഓട്ടോ പിടിച്ചു ഞാനവിടെയെത്തി.
പല തട്ടുകളായുള്ള മനോഹരമായ പൂന്തോട്ടം ആണ് ഹിൽപാലസ് മ്യൂസിയത്തിലേക്ക് കടക്കുമ്പോഴുള്ള മുഖ്യ ആകർഷണം...
..
..കൊട്ടാരത്തിന്റെ മുന്നിലുള്ള ഈ പൂന്തോട്ടം അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍ ആയിരുന്നു ഇതുപോലെ മനോഹരമായ രൂപകൽപ്പന ചെയ്തത്.
..
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം.
നാലുകെട്ടും ഊട്ടുപുരയുമായി 1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ തമ്പുരാൻ ഉണ്ടാക്കിയത് ആണെന്ന് പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നത്രേ
.പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 ഏക്കറില്‍ ആണ് .
ഈ വലിയ കൊട്ടാരം ചെയ്യും യൂറോപ്യൻ ഡിസൈനാണ്.പിന്നിട് വന്ന മഹാരാജാക്കന്മാർ പലപ്പോഴായി മാറ്റങ്ങൾ വരുത്തി.
ചെരിപ്പുകളും ബാഗ് മൊബൈൽഫോൺ എല്ലാം പുറത്ത് ഒരു റൂമിന് സൂക്ഷിക്കുക അതിനുശേഷം 30 രൂപ പാസ് അവിടേക്ക് കയറാം. അതിനുള്ളിൽ ക്യാമറ അനുവദിനീയമല്ല.
ഇത് പോലുള്ള വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും തലമുറയ്ക്ക് വേണ്ടി ഒന്നും ബാക്കി ഇല്ലാതെയും വരും എന്ന് തോന്നിപ്പോയി .ഇനിയുമെത്ര തലമുറകൾക്ക് കാണാനുള്ള അത്ഭുത സൃഷ്ടികളാണ് ഓരോ മുക്കിലും മൂലയിലും പൊടിപിടിച്ച് കിടക്കുന്നത്.
മ്യൂസിയത്തിന് ഉള്ളിലെ കാര്യങ്ങളെല്ലാം കണ്ട് പുറത്തിറങ്ങി ബാഗ് മൊബൈൽഫോൺ ഒക്കെ എടുത്തു കൊട്ടാരത്തിന്റെ പുറത്തുകൂടി കുറെ കാഴ്ചകൾ കണ്ടു.
പൂന്തോട്ടത്തിന് മുന്നിലുള്ള ദിനോസറിന്റെ പ്രതിമ.നല്ലൊരു നിർമിതി തന്നെയാണ്.
പണ്ട് രാജാക്കന്മാർ കുളിച്ചുകൊണ്ടിരുന്ന കുളം. കുളത്തിലെക്ക് ഇറങ്ങി പോകാൻ ഉള്ള പടവുകളും മറ്റും മനോഹരമായി നിർമ്മിച്ചിരിക്കുന്നു.
പിന്നീട് പോയത് മാൻ പാർക്കിലേക്കാണ്. ഒരുപാട് മാനുകൾ ഉണ്ട് ഇവിടെ. സഞ്ചാരികൾക്കും ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ രണ്ടു കുട്ടികളെയും പരിചയപ്പെട്ടു 😍.
അവരെക്കൊണ്ട് എന്നും ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോയും എടുപ്പിച്ചു.











അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ