2020 മേയ് 1

നിമിഷം


അകന്നു പോകുമെന്നറിഞ്ഞിരുന്നെങ്കിൽ..
നിൻ ഓർമ്മകൾ ഓരോന്നും ഉള്ളിൽ നിറച്ചേനെ
നീ തന്ന സ്നേഹം പ്രതിഷ്ഠിച്ച ചെപ്പുകൾ
ഇന്നെന്നരികെ ചിതറി തെറിക്കുന്നു
❤️

സ്നേഹത്തിൻ ഗാനമായ് പണിഞ്ഞുള്ള
സ്വപ്നങ്ങളൊക്കെയുംതട്ടിതകരുമ്പോൾ
നിന്‍റെ മിഴിനീർ പൊഴിഞ്ഞിടത്തെന്റെ
മോഹങ്ങളെല്ലാം ഇതളറ്റ് വീണിടും
💙

സ്വപ്നസൗധങ്ങൾക്ക് സാക്ഷിയായുള്ളോരു
കണ്ണുനീർ ചെപ്പിലെ പനിനീരു പുഷ്പമേ
അണിയു നിന്നിതളുകളിൽ അവള്കാ-
യൊരു തേനൂറും പാല്പുഞ്ചിരി. 

3 അഭിപ്രായങ്ങൾ:

  1. കെട്ടിയിടപ്പെട്ട ബാല്യകാലത്തിന്റെ ചരടഴിച് ഈ തോണി സ്വയം തുഴഞ്ഞു തുടങ്ങിയത് നിയന്ത്രണങ്ങളില്ലാത്ത വസന്തകാലത്തേക്കായിരുന്നു..
    സൗഹൃദത്തിന്റെ പ്രണയത്തിന്റെ പഠനത്തിന്റെ വിപ്ലവത്തിന്റെ വസന്തകാലത്തേക്ക്

    മറുപടിഇല്ലാതാക്കൂ
  2. സൗഹൃദത്തിന്റെ പ്രണയത്തിന്റെ
    പഠനത്തിന്റെ വിപ്ലവത്തിന്റെ വസന്തകാലത്തേക്ക് 
    തുഴഞ്ഞു വരൂ ..

    മറുപടിഇല്ലാതാക്കൂ
  3. അവിടെനിന്നൊക്കെ ഒരുപാട് നീങ്ങിക്കഴിഞ്ഞു ലക്ഷ്യത്തോട് അടുത്ത് കഴിഞ്ഞു ❤️❤️

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...