2020 മേയ് 16

പുതുപുലരി


സ്വപ്‌നങ്ങൾ പൂക്കുന്നിടം 

ഇലകൾ കൊഴിഞ്ഞു പോയ മരത്തിന്
കാറ്റിനോട് പറയാനുള്ളത് എന്താവും
അതൊരിക്കലും കൊടുങ്കാറ്റിനെ പ്രണയിച്ച നിർവ്രതിയെക്കുറിച്ചാവില്ല.......പിന്നെയോ

വീണു കിടക്കുന്ന കരിയിലകളുടെ
ദുഖത്തെക്കുറിച്ചാവും...

എൻ ജീവിതത്തിൽപുതുരശ്മിയായി
നീ കടന്നുവന്നു,,
നിൻ പുഞ്ചിരികൾ എനിക്കുസമ്മാനിച്ചതു
പുതു പുലരികള്‍ ,,,,

എല്ലാം മറഞ്ഞുപോയ്,
ഇന്നെന്നില്‍ കാണുന്ന പുഞ്ചിരി
നീ എന്നോ നല്‍കിയ സ്നേഹത്തിന്‍റെ
മായാത്ത കണികകള്‍ മാത്രം.

ആ കാണും മലയിലെ പച്ചപ്പിലോ
കുത്തിയൊലിക്കുമീയൊരരുവിയിലോ
തഴുകിമറയുന്ന കാറ്റിന്നീണത്തിലോ
പാവമെന്നാത്മാവ് പോയ്മറഞ്ഞൂ

അതേ നമ്മൾ തമ്മിലുള്ള ദൂരം
എന്റെ കണ്ണുകളിൽ വിരിയുന്ന
സ്വപ്നത്തോളം ഞാൻ കുറച്ചപ്പോൾ
അടഞ്ഞ കണ്ണുകളിൽ വിരിയുന്ന
സ്വപ്നങ്ങൾ പൂക്കില്ലെന്ന് പറഞ്ഞ്
 അകന്നത് പോയത്‌ നീയായിരുന്നു .......

കുത്തിയൊലിക്കുമീ കാട്ടാറിന് മണ്ണുമൂടപെട്ട
പലതിനെയും കഴുകിയെടുക്കാൻ കഴിയുന്നു
ഈ കാട്ടരുവിതന്നീണത്തിന്
 മനസ്സിൽ മൂടപ്പെട്ട മധുര കാലത്തെ
തിരികെയെടുക്കുവാനായിരുന്നെങ്കിൽ


നീ
ആകാശത്തിലെ നിറങ്ങൾ തേടി പറന്ന്കൊള്ളൂ
ഞാൻ
പഴയ കണക്കു പുസ്തകത്തിൽ
ആരും കാണാതെ സൂക്ഷിച്ച കവിതകള്‍ പൊടിതട്ടിയെടുക്കട്ടെ

2 അഭിപ്രായങ്ങൾ:

  1. ചിലയിടങ്ങളിൽ പണ്ടെങ്ങോ നഷ്ടപ്പെട്ട ഓർമയുടെ കണികകൾ ഒരു വിങ്ങലോടെ മാത്രമോർമിക്കാൻ കഴിയുന്നവ

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...