"ഇനിയും കാണാനാകുമെന്നുള്ള വിശ്വാസത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു തീരാത്ത ഓർമ്മകളുടെയും ഇത്തിരി നേരംകൊണ്ട് പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ശേഷിപ്പികളെ കൂടിയാണ്
ഞാൻ കൂടെ കൂട്ടുന്നത്".
![]() |
| Karthikathinkal |
എന്ന് പുറമേ കുറിച്ച് ആ ക്ഷണക്കത്ത് ഞാൻ കയ്യിലെടുത്തു .
....
വഴിയിലെവിടെയും വെളിച്ചമോ ആളുകളെയോ കണ്ടില്ല .വനപ്രദേശം തുടങ്ങിയിരിക്കുന്നു .ഇതിനുമപ്പുറം ചെറിയൊരു ഗ്രാമം ഉണ്ട് .അവിടെ വരെ മുൻപ് പോയതായും ഓർമയുണ്ട് . വീണ്ടും കുറച്ചു കൂടി ഉള്ളിലേyക്ക് കടക്കണം സാറിന്റെ വീട്ടിലേക്ക് .വാഹനത്തിന്റെ സ്പീഡ് ഒന്നുകൂടി കൂട്ടി. ഗ്രാമപ്രദേശത്തിനടുത്ത് എത്തി ഒരു ചെറിയ കവലയിൽ നിർത്തി . അടുത്തുകണ്ട കടയിൽ ക്ഷണക്കത്തിടാനുള്ള കവറിനായി ഞാൻ കയറി, അവിടെയൊരു സ്ത്രീയും അവരുടെ ഭർത്താവും ഉണ്ട് , ഭർത്താവു കവർ എടുക്കുന്ന സമയം ആ സ്ത്രീയെന്നോട് സംസാരിച്ചു തുടങ്ങി. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു. അവർ എന്തോ വലിയ സ്നേഹത്തോടെയാണ് എന്നെ കേട്ടതും എന്നോട് പറഞ്ഞതും . ഏഴര മണിയായിക്കാണും സാർ വീണ്ടും വിളിച്ചപ്പോൾ അവർ തന്നെയാണ് സംസാരിച്ചത്, വഴിചോദിച്ചു മനസ്സിലാക്കി എനിക്കു പറഞ്ഞു തന്നു, അവിടെ നിന്നും പിന്നെയും ഒരു 28 Km ഉണ്ട് സാറിന്റെ വീട്ടിലേക്കു.
കുറച്ചു നേരം ആ സ്ത്രീയോടും ഭർത്താവിനോടുമായി സംസാരിച്ചു, രണ്ടാളും നന്നായി സംസാരിക്കുന്ന പ്രകൃതം. നോട്ട് നിരോധനത്തിൽ തുടങ്ങി അന്താരാഷ്ട്ര തീവ്രവാദം കടന്നു ലോകാവസാനത്തെ ഉയിർത്തെഴുന്നേൽപ്പ് വരെ ആ പത്ത് മിനിറ്റിൽ അവർ എന്നോട് സംസാരിച്ചു . 20 രൂപയുടെ പലഹാരവും എനിക്ക് ആവശ്യമായ കവറും വാങ്ങിയതിനുമപ്പുറം ഞാൻ അവിടെ നിന്ന് തിരിച്ചു .
വീണ്ടും കാടിന് നടുവിലെ വിജനമായ റോഡിലൂടെ വാഹനം നീങ്ങി. ഇടയ്ക്കു വല്ലപ്പോളും എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കു രണ്ട് തവണ കൂടി സാറിന്റെ കോൾ എന്നെത്തേടിയെത്തി.
പറഞ്ഞു തന്ന അടയാളങ്ങൾ തേടിപ്പിടിച്ചു ഞാൻ യാത്ര തുടങ്ങി. കവലകളുടെ രൂപങ്ങൾ നാൽകവലകളും മുക്കവലകളും ആയി മാറിമാറിക്കൊണ്ടിരുന്നു. അങ്ങിനെ ഒരു കുഞ്ഞുപള്ളിയുള്ള കവലയിൽ നിന്നും വീണ്ടും മുൻപോട്ടു. അടുത്ത കവലയിൽ നിന്നും ഇടത്തോട്ടേക്കാണ് ഇനി പോകേണ്ടത്.
വീണ്ടും സാറിന്റെ വിളിവന്നു. എവിടെയാണെന്നുള്ള ഉറപ്പുവരുത്തി. അടുത്ത കവലയിൽ നിന്നും വലത്തോട്ടേക്കു കുറച്ചു വരുമ്പോൾ പടിപ്പുരയുള്ള ഒരു വീടുകാണാമെന്നും അവിടെ ഞാൻ പുറത്തു തന്നെ കാത്തിരിപ്പുണ്ടെന്നും സാർ ഓർമ്മപ്പെടുത്തി.
അങ്ങിനെ പടിപ്പുരവാതിലുള്ള വീടുകൾക്കായി കണ്ണുകൾ പരതിക്കൊണ്ടിരുന്നു. കണ്ണുകൾക്കൊപ്പം ചിന്തകളും മനസ്സിനെ എവിടേക്കോ എന്നപോലെ കൊണ്ടുപോയി .
സാറിനെ കാണുമ്പോഴേ റോഡിലേക്കിറങ്ങി വരുമായിരിക്കും .
മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ടായിരിക്കും . എന്തുപറയണമെന്നറിയാതെ വാക്കുകൾക്കായി തിരയുന്ന രണ്ടുപേർ, ഒരാൾ വിദ്യാർത്ഥിയും മറ്റൊരാൾ അധ്യാപകനും .
കാലങ്ങൾക്കിപ്പുറം ഇനിയൊരിക്കലും കണ്ടുമുട്ടാനാകില്ലെന്നു കരുതിയിരുന്നവർ ഇന്നു മുഖാമുഖം നിൽക്കുന്നു. പ്രണയവിരഹങ്ങൾക്കും സൗഹൃദങ്ങൾക്കും മാത്രമല്ല കൂടിച്ചേരലുകളുടെ അനുഭൂതികൾ സൃഷ്ടിക്കുവാനാവുകയെന്ന തിരിച്ചറിവുകൾ കൂടിയാണാസമയം ഉണ്ടായത്.
സാറിന്റെ രണ്ടുകൈകൾ കൊണ്ടും ചേർത്ത്പിടിച്ചു സന്തോഷം അറിയിക്കുമ്പോൾ വീട്ടിനകത്തേക്ക് ഒരു കൊച്ചു കുട്ടിയെപ്പോലെ ക്ഷണിക്കുകയാണുണ്ടായത്. ചായയും, ബിസ്കറ്റും, വറുത്തകായയും ടേബിളിൽ വെക്കുമ്പോ 'ചായ തണുത്തു പോയിട്ടുണ്ടാകും' എന്നു പറഞ്ഞതിലൂടെ മനസ്സിലായിരുന്നു ഒത്തിരിനേരമായിട്ടെന്നെ കാത്തിരിക്കുകയായിരുന്നെന്ന് .
ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തു ചിന്തിച്ചു തീർത്തുകൊണ്ട് പഠിപ്പുരവാതിലുള്ള വീട് തേടി കണ്ണുകൾ പാഞ്ഞു കൊണ്ടിരുന്നു . ഒരുപാട് കാലമായി കണ്ടിട്ട് .പഠിച്ചിറങ്ങുമ്പോൾ തന്നെ സാർ നന്നേ ക്ഷീണിതനായിരുന്നു . അന്ന് താമസം സ്കൂളിനടുത്ത് ആയിരുന്നതിനാൽ ഒരിക്കൽ അവിടെയൊക്കെ ചെല്ലാൻ കഴിഞ്ഞിട്ടുണ്ട് .ഭാര്യയും അധ്യാപിക ആയിരുന്നു അന്ന് പരിചയപ്പെട്ടിരുന്നു .അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ വഴിയരികുവരെ അവരും വന്നേക്കാം .
ഇരുവരെയും കണ്ട് സംസാരിച്ചു പെട്ടെന്ന് തന്നെ തിരിക്കണം .സമയം 8 മണി കഴിഞ്ഞു .നല്ലരീതിയിൽ ഇരുട്ടിത്തുടങ്ങിയിട്ടുണ്ട് .ഇവിടെയാകെ വിജനമായ വനപ്രദേശമായതിനാൽ വന്യജീവികളും ഉണ്ടായേക്കാം .
പഠിപ്പുര വാതിൽ അന്വേഷിച്ചുള്ള എന്റെ തിരച്ചിൽ അവസാനം ലക്ഷ്യത്തിലെത്തി .സാർ പറഞ്ഞ അടയാളങ്ങൾ വെച്ച് നോക്കിയാൽ ഇത് തന്നെ വീട് . പക്ഷെ അവിടൊന്നും ജനവാസമുള്ളതായി കാണുന്നില്ല .ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ തറവാടിന്റ അവശേഷിപ്പുകൾ പോലെ തോന്നുന്നു . അങ്ങു ദൂരെ ഒരു രൂപത്തെ കാണുന്നുണ്ട്. അത് എന്റെ പ്രിയപ്പെട്ട സാർ തന്നെ, സംശയമില്ല. വണ്ടി നിർത്തി ഇറങ്ങി ആകാംഷയോടെ അടുത്തെത്തിയതും ആ രൂപം എന്നിൽ നിന്ന് അകന്ന് പോകുന്ന പോലെ .അവസാനം ഇരുളിൽ അപ്രതീക്ഷിതമായി . ഞാൻ ബാഗിൽ നിന്നും ടോർച് എടുത്ത് തെളിച്ചു ചുറ്റും നോക്കി .ആരെയും കാണുന്നില്ല .പൊളിഞ്ഞു തുടങ്ങിയ ആ മതിൽകെട്ടുകൾkkumപ്പുറം ഒരു ഒറ്റനില വീട് കാണുന്നുണ്ട് .അവിടെ നിന്ന് എന്തോ കാന്തികത എന്നെ ആകർഷിക്കുന്നതായി തോന്നി .
മടിച്ചു കൊണ്ടെങ്കിലും അങ്ങോട്ട് നടന്നു . സ്വീകരിക്കാൻ ആരെയും കണ്ടില്ല .എങ്കിലും ജനലുകൾ അല്പമൊന്നുതുറന്ന് ഉള്ളിലേക്ക് ടോർച് അടിച്ചു നോക്കി .കയ്യില് ടോർച്ചും ചുറ്റും നിലാവെളിച്ചവുമെങ്കിലും എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി .നെഞ്ചിടിപ്പ് കൂടി.ആ കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല .
ചുവരിൽ തൂങ്ങിയാടുന്ന മാറാല പൊതിഞ്ഞ ജനന മരണങ്ങൾ രേഖപ്പെടുത്തിയ രണ്ട് ചിത്രങ്ങൾ .എന്റെ ഇടറുന്ന ചുണ്ടുകൾ ഞാനറിയാതെ ശബ്ദിച്ചു "സാർ ...സാർ"
എന്തൊക്കെയാണ് സംഭവിക്കുന്നത് .?
തൊട്ടു മുൻപ് വരെ ഞാൻ ഫോണിൽ ആരോടാണ് സംസാരിച്ചത് .?
ഏത് ശക്തിയാണ് എന്നെ ഇവിടേക്ക് എത്തിച്ചത്.? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി .
പെട്ടന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു കൈത്തടം എന്റെ ചുമലിൽ വന്നു പതിച്ചു . തിരിഞ്ഞു നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി ശ്വാസം നിലക്കുന്ന പോലെ ,കാലുകൾ തളരുന്ന പോലെ എന്താണ് എന്റെ മുന്നിൽ കാണുന്നത് ????
പാതി മുറിക്കപെട്ട നിലയിൽ മെലിഞൊട്ടിയ ഒരു കൈത്തടം എന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നു .അതിനരികിൽ ചെങ്കല്ലിനാൽ നിർമിതമായൊരു പൊട്ടിപ്പൊളിഞ്ഞ മതിൽകെട്ട് .
ആ ഭിത്തിയിൽ രക്തമിറ്റിയ ആ കൈത്തടം എന്തിലെക്കോ ഉള്ള വഴിതെളിക്കുന്ന പോലെ തോന്നി .തിളങ്ങി നിൽക്കുന്ന നിലാവിന്റെ ശോഭയിൽ ഇടയ്ക്കിടെ ഉള്ള ഇടി മിന്നലിന്റെയും അരണ്ട വെളിച്ചത്തിൽ ആ ഭിത്തിയിൽ എന്തൊക്കെയോ കുറിച്ചിട്ടിരിക്കുന്ന തായി കണ്ടു .ഞാനതിലെക്ക് ടോർച് അടിച്ചു നോക്കി .
അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു .
"വരണ്ടുണങ്ങിയ മണ്ണിലൂടെ, തന്റെ സ്വപ്നങ്ങളെയും ഒക്കത്തിരുത്തി ഒഴിഞ്ഞ മനസ്സുമായ് അവൻ നടന്നു .
നിയോഗമോ മുക്തിയോ ചതുരാശ്രമം താണ്ടി ,അന്ത്യം കുറിച്ച ജീവിതമോ?
പാതി തകർന്ന മുഖവുമായ് ഉഴറി
നീങ്ങി ആ , അപമാനിതൻ!""
ആ ശക്തി നിനക്കരികെ ഉണ്ട് .ഇവിടേക്ക് നിന്നെ എത്തിച്ചതും അത് തന്നെ .നീ നടക്കുക പതിനെട്ടു വർഷങ്ങൾക്ക് പിന്നിലേക്ക് .!"
തുടരും .

തുടരൂ
മറുപടിഇല്ലാതാക്കൂ