2020 മേയ് 3

നിലാപക്ഷികൾ

 🎶🏊
നിന്നോട് പറഞ്ഞതും നിന്നിലേക്കടുത്തതും
എന്തിനെന്നോ പറഞ്ഞ് തട്ടി മാറ്റുമ്പോഴും
എനിക്കറിയാമായിരുന്നു എവിടെയൊക്കെയോ
എനിക്കുനിന്നെ അറിയാൻ സാധിക്കുന്നു

കാലങ്ങൾ കഴിഞ്ഞാലും
ദളമെത്ര കൊഴിഞ്ഞാലും
ഇന്നും ആ മഴക്കാലം തോർന്നിട്ടില്ല

വിടരാൻ കൊതിക്കുന്ന പൂമൊട്ടുപോലെ
എന്നുമെന്നിൽ പൂത്തുനിന്നതത്രയും
ആഴമേറിയ ചുഴികളിലേക്കേറിയപ്പെട്ടതും
തകർത്തുപെയ്യുന്നൊരു പെരുമഴക്കാലത്തായിരുന്നു

വിടരുന്ന പൂക്കളിലും പൊഴിയുന്ന ഇലകളിലും
പറയുന്ന വാക്കുകളിലും പ്രണയമുണ്ട്..
എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലുംപ്രണയമുണ്ട്

കാലത്തിന്റെ ചവറ്റുകൂനയിൽ മൂടപ്പെട്ട
കണ്ണുനീർ ചാലിച്ച കടലാസ് തുണ്ടിലും
മഷിത്തണ്ടാൽ മായ്ച്ച ബാല്യസ്വപ്നങ്ങളിലും
പ്രണയമായിരുന്നില്ലേ

2 അഭിപ്രായങ്ങൾ:

  1. വിടരുന്ന പൂക്കളിലും പൊഴിയുന്ന ഇലകളിലും
    പറയുന്ന വാക്കുകളിലും പ്രണയമുണ്ട്..
    എഴുതുവാൻ മിടിക്കുന്ന ഹൃദയങ്ങളിലും
    പുസ്തകത്താളിൽ കുറിക്കുന്ന അക്ഷരങ്ങളിലുംപ്രണയമുണ്ട്

    ഹാ ...പ്രണയമയം 

    മറുപടിഇല്ലാതാക്കൂ
  2. ആയിരുന്നു. ഇന്ന് എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഓർമ്മകൾ❤️❤️😁

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...