ഈ കാണും മഴവില്ല് നീയായിരുന്നെങ്കിൽ
ഞാനതിലിന്നൊരുവർണ്ണമായേനെ
ദൂരെ നിന്നു നിന്നെ കണ്ടുകണ്ടങ്ങനെ
നേരമറിയാതെ ഞാൻ നിന്നുപോയേനെ
മനസ്സിലെ താളമത് നീയായിരുന്നെങ്കിൽ
ഞാനതിനിന്നൊരു ഗാനമായേനെ
പെയ്തൊഴിഞ്ഞൊരു മഴ പോലെ
മോഹനമാണതിൻ സുന്ദര രാഗം
നിലാവിന്റെ തോണിയിൽ തുടരുന്നു
കിനാവിലെന്നുമാ ഏകാന്തയാത്ര
കിനാവിൻ പുസ്തകം തുറന്നു നോക്കവേ
പ്രണയാർദ്രമധുരമായി അരികെനീ നില്ക്കുന്നു
അടുത്തുനിന്നാത്മസ്വരമുണ്ടെങ്കിൽ
ഹൃദ്യമധുരം ഞാനതിലലിഞ്ഞേനെ
ഓർമ്മയാണെന്നുമാത്മസുഗന്ധം
ഓർമ്മകളില്ലാതൊരു നിമിഷമുണ്ടോ
ഓർമകൾ പൂക്കുന്ന കാലമാണെന്നും
സ്വപ്നമേ നീയാണെൻ പ്രണയ കാവ്യം
ഞാനതിലിന്നൊരുവർണ്ണമായേനെ
ദൂരെ നിന്നു നിന്നെ കണ്ടുകണ്ടങ്ങനെ
നേരമറിയാതെ ഞാൻ നിന്നുപോയേനെ
മനസ്സിലെ താളമത് നീയായിരുന്നെങ്കിൽ
ഞാനതിനിന്നൊരു ഗാനമായേനെ
പെയ്തൊഴിഞ്ഞൊരു മഴ പോലെ
മോഹനമാണതിൻ സുന്ദര രാഗം
നിലാവിന്റെ തോണിയിൽ തുടരുന്നു
കിനാവിലെന്നുമാ ഏകാന്തയാത്ര
കിനാവിൻ പുസ്തകം തുറന്നു നോക്കവേ
പ്രണയാർദ്രമധുരമായി അരികെനീ നില്ക്കുന്നു
അടുത്തുനിന്നാത്മസ്വരമുണ്ടെങ്കിൽ
ഹൃദ്യമധുരം ഞാനതിലലിഞ്ഞേനെ
ഓർമ്മയാണെന്നുമാത്മസുഗന്ധം
ഓർമ്മകളില്ലാതൊരു നിമിഷമുണ്ടോ
ഓർമകൾ പൂക്കുന്ന കാലമാണെന്നും
സ്വപ്നമേ നീയാണെൻ പ്രണയ കാവ്യം
സാക്ഷാൽ പ്രണയ വല്ലഭൻ
മറുപടിഇല്ലാതാക്കൂയഥാർത്ഥത്തിൽ അല്ല എല്ലാം ചില തോന്നലുകൾ മാത്രം 😇
മറുപടിഇല്ലാതാക്കൂ