2022 മേയ് 17

എന്നെയറിയാൻ




അലയുന്ന മനസ്സും ചങ്ങലക്കിടപ്പെട്ട മോഹങ്ങളുമായി
കാറ്റിലോഴുകുന്നൊരു തോണി ഞാൻ ,,!
ഒന്ന് സ്വതന്ത്രമാക്കപ്പെടുമ്പോൾ മറ്റൊന്ന് തടവിലാക്കപ്പെടും .

ഇഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങളെ അതിനുള്ളിൽ തളച്ചിട്ടിട്ടുണ്ട്,,!
എന്റെയീ നിശബ്ദതയിലും ഒരു ശബ്ദമുണ്ട്.

മനസ്സിലെപ്പോഴോ പെയ്തൊരു മഴയുടെ കുളിരുണ്ട്.
അതിനെ തലോടി കടന്നുപോകുന്ന പൂങ്കാറ്റുണ്ട്.

പ്രതീക്ഷയുടെ മധുരമുണ്ട്.
സ്വപ്നങ്ങളുടെ കാലൊച്ചക്കായുള്ള കാത്തിരിപ്പുണ്ട്,

ഒരുപാട്പേർ ഒപ്പമുണ്ടായിട്ടും എന്നിൽ മാത്രം പെയ്യുന്നൊരു പെരുമഴയുണ്ട് ,
ഒരായിരം മഴനൂലുകൾ കൂട്ടുവന്നിട്ടും അണയാത്തൊരു കനലുള്ളിലുണ്ട്.

ആൾക്കൂട്ടത്തിനിടയിലും ചിലപ്പോഴെല്ലാം ഒറ്റക്കാവുന്നത് പോലെ തോന്നും ,
കടലോളം പറയുവാനുണ്ട്, കടലോളം പറയുവാനുണ്ട്.
കേൾക്കാനാരുമില്ല !.

ചിലപ്പോഴെല്ലാം എന്റെ മൗനമാണ്
എന്നേക്കാൾ നന്നായി സംസാരിക്കുക ❣️

 💛ഓർമകളുടെ നരച്ച നടപ്പാതകളിലൊക്കെയും ചുവപ്പ് പരവതാനി വിരിച്ചപോൽ വീണുകിടക്കുന്ന  വാകപ്പൂക്കളിലേക്ക് ഒരു തിരിഞ്ഞുനോട്ടം 💙😣😣



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...