വാകപ്പൂവിതളുകളിൽ നീയൊളിപ്പിച്ച വരികൾ
എൻ ഹൃദയത്തിലേന്നേ കുറിച്ചിട്ട കവിതകൾ
രക്തപുഷ്പത്തിൻ ദളങ്ങളാൽ നീയൊരുക്കിയ
ദൃശ്യ കൗതുകം അന്നത്രമേൽ വിസ്മയം
കൈവിരൽ തുമ്പിൽ നീ തീർത്ത ദളങ്ങൾ
എൻ മനസ്സിലൊരാനന്ദമായിരുന്നെങ്കിലും
പരിഹാസമോതി നടന്നു നീങ്ങുമ്പോഴും നിൻ
കുറുമ്പും കുസൃതിയും കുളിരുള്ള തെന്നലായ്
മനസ്സിലെ മോഹം തളിർക്കുന്ന കാലത്ത്
ചങ്ങാതിമാരൊപ്പമോടിക്കളിക്കവേ
വാകപ്പൂവിതൾ തീർത്ത രാക്ഷസമുന കാട്ടി
മനസിലന്നെന്നിലൊരു മഴവില്ലു തീർത്തുനീ
പഠനവും പ്രണയവുമുദിച്ചുള്ള വാടിയായ്
മധുരം നുകർന്ന കലാലയ താഴ്വര
വീണ്ടുമാ കാലം കൊതിക്കുന്നു ഇന്ന്ഞാൻ
മിഴിനീരിലോടുമൊരു കടലാസുതോണിപോൽ

പഠനവും പ്രണയവുമുദിച്ചുള്ള വാടിയായ്
മറുപടിഇല്ലാതാക്കൂമധുരം നുകർന്ന കലാലയ താഴ്വര
ആ മനോഹരകാലത്തിലേക്കുള്ള മടക്കയാത്രകളും ഓര്മകളുമല്ലേ ലക്ഷ്യംതേടിയുള്ള ഈ യാത്രയുടെ കരുത്ത്
മറുപടിഇല്ലാതാക്കൂ