2020 ഓഗ 15

ഞാൻ

  


ആശതൻ തടത്തിലെ കുത്തൊഴുക്കിൽ പല ജന്മങ്ങളെയീ കരയിലേക്ക് കൈപിടിച്ചടുപ്പിച്ചിട്ടും 

കണ്ണീർപ്പുഴതൻ നടുക്കയത്തിൽ ഒറ്റപ്പെട്ടു പോയവൻ. 


ഒരിക്കലീ തീരത്തുനീയും. കണ്ണുനീരിനാൽ

പിന്നിട്ടവഴികളെ ശപിച്ചപ്പോൾ. മുന്നിലൊരു തണലായിയെങ്കിലും . പിന്നെയീ ചുഴിയിലേക്കെറിയപ്പെട്ടവൻ.


ഓരോ മുഖങ്ങളെയും ഹൃദയത്തിൽ സൂക്ഷിക്കുമെങ്കിലും 

മടക്കം ഒരു നോട്ടംകൊണ്ടുപോലും കൊതിക്കാത്തവൻ. 


മനസ്സറിഞ്ഞു സ്നേഹിക്കുമെങ്കിലും 

തിരികെയൊരു പുഞ്ചിരിക്കുപോലും അർഹതയില്ലാത്തവൻ, "ഞാൻ"


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...