കാലമെത്രയകന്നു പോയെങ്കിലും
ഇതളുകളെത്ര കൊഴിഞ്ഞു പോയെങ്കിലും
സ്വർണ നൂലിന്റെയക്ഷരക്കൂട്ടിനാ-
ലോർമ തൻ പൂക്കളെ കൊതിവെക്കുന്നു ഞാൻ.
രാഗമൊഴുകുന്ന പുഴയും വരണ്ടുപോയ്
വാക്കുകൾ പലതന്നെ പറഞ്ഞു പോയ്
വേരുകൾ പിന്നെഎന്നോ മുറിഞ്ഞുപോയ്
ഒന്നു ചേർന്നൊരാ കാലം ഇരുണ്ടുപോയ്
അന്ന് പാടിയ പാട്ടുകളൊക്കെയും
അന്ന് നാം കണ്ട സ്വപ്നങ്ങളൊക്കെയും
മഞ്ഞുവീഴും വഴിത്താരയൊക്കെയും
പാഴ്കിനാവിന്റെ നൊമ്പരപ്പാടുകൾ
അന്ന് നാമെത്ര കണ്ടു കൊതിച്ചോരാ
വാക തളിരിട്ട പൂക്കൾ പറിച്ചിടാൻ
ഇന്ന് നാമിരു തട്ടിലാണെങ്കിലും
അന്ന് നാമൊരുമിച്ച വഴികളായ്....,
പ്രണയ വഴികൾ
മറുപടിഇല്ലാതാക്കൂ💙
മറുപടിഇല്ലാതാക്കൂ