നിന്നിൽനിന്നെന്നോ കടമായി വാങ്ങിയൊരു
പൊൻ മയിൽപീലിയുണ്ടായിരുന്നെന്നിൽ
ഇനിയൊരു കാഴ്ചയിൽ തിരികെ തരാമെന്ന -
താശിച്ചതുള്ളിൽ കരുതിയിരുന്നു ഞാൻ.
ഒരുനോക്കു കണ്ടുവെന്നാക്കി നീ പോകവേ
ഒരു മറക്കുടക്കുള്ളിൽ നീ മായവേ
ഉള്ളിൽ കരുതിയൊരാ മയിൽ പീലിയെ
കൺകളാലേ പകുത്തു കഴിഞ്ഞു ഞാൻ.
ഒരു ചെറു തരിയോളം പരിഭവമില്ലാതെ
നിൻ മയിൽപീലി ഉറങ്ങുന്ന കോണിനെ
അല്പായുസ്സുള്ളൊരാ ചെറു നീർകുമിള പോൽ
എന്റെ വരികളിൽ ഒളിപ്പിച്ചു വെച്ചു ഞാൻ.
നിൻ മിഴിക്കോണിലുള്ളീ തിളക്കവും
നിൻ ചൊടികളിലുള്ളീ ചിരിയിതും
കാലമെത്രയകന്നങ്ങു പോകിലും
എന്നുമുണ്ടാകട്ടെ എന്നോർത്തു പോകെ ഞാൻ.
HKM❣️
എന്തൊക്കെ കാണാൻ കിടക്കുന്നു......
മറുപടിഇല്ലാതാക്കൂ☺️❣️
മറുപടിഇല്ലാതാക്കൂ