2020 ജൂൺ 5

ലക്ഷ്യം

ലക്ഷ്യമില്ലാതെ ഈ തോണി നീങ്ങുന്നു 

ഒരിക്കൽ കണ്ടിരുന്ന സ്വപ്നങ്ങളിൽ ഇന്ന്  നിഴൽ വീണുകൊണ്ടിരിക്കുന്നു 
പ്രതീക്ഷയെന്നു തോന്നിയ തുരുത്തുകളെല്ലാം ഇന്ന് മൂടപ്പെട്ടിരിക്കുന്നു 

യാത്ര തുടർന്നല്ലേ പറ്റു. 
ആഗ്രഹിച്ചതിനെ ചിലപ്പോൾ സാഹചര്യം തട്ടിമാറ്റുമെന്ന് തോന്നും. പക്ഷേ പിന്മാറുന്നുവെന്ന് തോന്നുന്നിടത്ത് നമ്മളാശിച്ചത് നമ്മളെ തേടിയെത്തും.
ഒരുപക്ഷെ അതിലുമപ്പുറം .



2 അഭിപ്രായങ്ങൾ:

  1. ആഗ്രഹിച്ചതിനെ ചിലപ്പോൾ സാഹചര്യം
    തട്ടിമാറ്റുമെന്ന് തോന്നും. പക്ഷേ പിന്മാറുന്നുവെന്ന്
    തോന്നുന്നിടത്ത് നമ്മളാശിച്ചത് നമ്മളെ തേടിയെത്തും.

    മറുപടിഇല്ലാതാക്കൂ
  2. Yes ആത്മവിശ്വാസം മാത്രം കൈമുതലായുള്ള യാത്രയാണ്. വിജയം സുനിശ്ചിതമാണ് 😊

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...