2020 മേയ് 9

കണ്ണുനീർ


വസന്തത്തിൽ നിന്നാണ്
പൂവിതളുകൾ കൊഴിഞ്ഞു പോയത്‌
എങ്ങും പോകാതെ പാതയോരത്ത്
 വീണുകിടന്നവ ഭൂമിക്ക് സൗന്ദര്യമാകുന്നു
ചില ഇതളുകൾ തളിർത്തുനിന്ന
പ്രണയത്തിന്റെ പ്രതീകമാകുന്നു
പറയാതെ പോകുന്ന പ്രണയംപോലെ ചില
ഇതളുകൾ കണ്ണുനീരിൽ കുതിർന്നു നഷ്ടമാകുന്നു
 പാഴ്‌വാക്കിനാൽ ഖൽബ് പൊളിക്കുമ്പോൾ
കത്തിയെരിഞ്ഞ കനലിലേക്ക് കുറച്ച് വെള്ളമൊഴിക്കുംപോലെ മനസ്സിൽ
 ഒരു കനലായി എരിയും കുറച്ച് കാലം

2 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...