2020 മേയ് 5

നാരായം

മനസ്സിലെ നിറമുള്ള മധുരമാം ഓർമയിൽ
നീയെത്ര സുന്ദരിയായിരുന്നു
അന്നുഞാൻ കാണുന്ന സ്വപ്നങ്ങളെത്രയോ
ഭാവനാരോമാഞ്ചമായിരുന്നു

അക്ഷരതാളു മറഞ്ഞു പോയപ്പൊഴീ
തൂലികത്തുമ്പിനു കാവ്യബിംബം
നിന്നുടെ സാന്നിധ്യമാലെന്റെ താളിലായ്
കാവ്യസൂനങ്ങൾ പിറന്നിരുന്നു

നിന്നെപ്പകർത്തിയോരക്ഷരക്കൂട്ടങ്ങൾ
സ്വപ്നസാമീപ്യം പകർന്നുതന്നു
തൂലികത്തുവൽ മഷിക്കുപ്പിയിൽമുക്കി
കാവ്യങ്ങളിനിയും രചിക്കാം നിനക്കായ്

അക്ഷരമൊട്ടു തളിർക്കുന്നകാലത്തു 
നീയെന്റെ സൗന്ദര്യമായിരുന്നു 
അക്ഷരപ്പൂക്കളൊരുക്കി ഞാൻ നിൽക്കവേ ഇന്നുമെൻ സൗന്ദര്യമാണ് നീയേ 

പേനകളെത്രയോ മാറിമാറി നമ്മിൽ 
കാലം ചരിത്രമെഴുതിയില്ലേ
 മനസിലെ നിറമുള്ള മധുരമാമോർമയിൽ 
നീതന്നെ സുന്ദരി എന്നുമെന്നും

3 അഭിപ്രായങ്ങൾ:

  1. അക്ഷരമൊട്ടു തകർക്കുന്നകാലത്തു
    നീയെന്റെ സൗന്ദര്യമായിരുന്നു
    അക്ഷരപ്പൂക്കളൊരുക്കി ഞാൻ നിൽക്കവേ
    ഇന്നുമെൻ സൗന്ദര്യമാണ് നീയേ

    മറുപടിഇല്ലാതാക്കൂ
  2. നന്ദി വായനക്കും, ചൂണ്ടിക്കാട്ടലിനും ❤️

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...