2020 മേയ് 7

ഇനിയെത്രകാലം

ആര്ത്തിരമ്പുന്നൊരാക്കടല്‍ തീരത്ത്
കാത്തിരുന്നു ഞാനിന്നുമെൻ പൂവിനെ ...
ശാന്തമാം താഴ് വരത്തണലത്തണഞ്ഞുകൊ-
ണ്ടാപൂവുമെങ്ങോ മറഞ്ഞുപോയീ

സന്ധ്യമയങ്ങിയ നേരത്ത് നീയെന്തേ
എന്മുന്നിലോടിയണഞ്ഞതില്ല
പിന്‍ നിലാവിന്റെ മൂകമാം സന്ധ്യയിൽ
നിന്മേനിയാകെ തിളങ്ങീ നിൽക്കെ

രാവിന്റെ‍ മൂകമാം തീരത്തൊരുപിടി
മഴചാറിയെങ്ങോ കടന്നുപോയീ
അഴകാര്ന്ന നിന്‍ മേനിയാസ്വദിച്ചീടുന്നോ
രെന്‍ മനമാകെ കുളിര്ത്തുപോയീ

എത്ര മനോഹരമാര്ന്നൊരു കാലവും
എന്‍ മുന്നിലൂടെ കടന്നുപോകേ
ഇത്രയും സുന്ദരമാര്ന്നൊരു കാലമേ
ഇനിയെത്രകാലം നിനക്കു ജീവന്‍

2 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...