2020 മേയ് 13

SGHSS കലയന്താനി. എന്റെ കലാലയം


SGHSS കലയന്താനി 
താളുകൾ മറിക്കുമ്പോൾ 

ഇവിടുത്തെ കരിങ്കൽ ഭിത്തികൾക്ക് സംസാരിക്കാനാകുമെങ്കിൽ പറയാനുണ്ടായിരുന്നു അവക്കും കഥകളൊരുപാട്. 

ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും പഠനത്തിന്റെയും വിപ്ലവത്തിന്റെയും കഥകൾ. 




വരാന്തകൾക്കു പറയാനുണ്ട് പങ്കുവെച്ച സ്വപ്നങ്ങളുടെ കഥകൾ. ആ നീളൻ വരാന്തകളിൽ ഇപ്പോഴും നമ്മുടെയെല്ലാം ചിരികൾ മുഴങ്ങുന്നുണ്ടാവാം.

കുട്ടുകാർ ഒരുമിച്ച് പറഞ്ഞുതീർത്ത തമാശകൾ.അങ്ങനെ പലതും.

എല്ലാം ഒരു നെടുവീർപ്പോടെ മാത്രം ഓർമ്മിക്കാൻ കഴിയുന്നവ



മുൻകഴിഞ്ഞു പോയവർ ആരൊക്കെയോ ഓർമിക്കാനായി എഴുതിവെച്ച പലതും ഇന്നും മായാതെ നിൽക്കുന്നുണ്ട് ചുവരിലും തൂണുകളിലും.

ഓർമകൾക്ക് മടക്കമില്ലെന്നത് സത്യമെങ്കിലും ഇന്നും ഇവിടെ എത്തുമ്പോൾ നിറമുള്ള ഓർമകളെ പലതിനെയും മടക്കിക്കൊണ്ടു വരാൻ കഴിയുന്നതുപോലെ.

 ചുറ്റുമുള്ള തണൽമരങ്ങൾക്ക് പറയാനുണ്ട് തമാശകളുടെയും സൗഹൃദങ്ങളുടെയും കഥകൾ ഒരുപാട്.



ഗ്രൗണ്ടിന് ചുറ്റുമുള്ള പാറക്കൂട്ടങ്ങൾക്ക് കളിക്കളത്തിലെ ആരവങ്ങളെയും തന്നിൽ ചേർന്ന് മടുപ്പകറ്റിയ പ്രതിഭകളെയും കുറിച്ച് പറയാനുണ്ടാവും.

ഈ മൈതാനത്ത് തന്നെയായിരുന്നില്ലേ പല ഓർമകളുടെയും തുടക്കം
 



  സാഹചര്യങ്ങളാൽ ഈ മണ്ണിൽ തന്നെ കുഴിച്ചുമൂടപ്പെട്ട കഴിവുറ്റ താരങ്ങളുടെ സ്വപ്നങ്ങളെ കുറിച്ചും. ഈ മണ്ണിനു പറയാനുണ്ടാവും.

അവരായിരുന്നില്ലേ ഈ കലാലയത്തിന്റെ ചരിത്രമെഴുതിയവർ ഇപ്പോഴും അഭിമാനമായി ഓഫിസ് മുറിയിൽ സൂക്ഷിക്കുന്ന വിലയേറിയ പലതിന്റെയും അവകാശികൾ. 




ഈ മരത്തണലിൽ ഉപേക്ഷിക്കപ്പെട്ട പ്രണയലേഖനങ്ങളുടെ കടലാസ് തുണ്ടുകൾ ഇപ്പോഴും അവിടെയുണ്ടാവാം.
ചിതലരിച്ച ഓർമ്മപ്പുസ്തകത്തിൽ നമ്മിൽ പലരും പൊടിതട്ടി സൂക്ഷിക്കുന്ന ചിലത്.

കാലത്തിന്റെ കുത്തൊഴുക്കിലും പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചിതറിയ ചില ഓർമ്മകൾ പലതും തിരികെപ്പിടിക്കണമെന്ന് തോന്നിപ്പിക്കുന്നു.

എന്തൊക്കെയോ നിനക്കായ് അവിടെ നിനക്കായ്‌ കാത്തിരിക്കുന്നു എന്ന് പറയുന്നു. 💙




ഇവിടം ഒരു അഴകാണ് എന്നും . 


സ്കൂളിന്റെ പ്രധാന ആകർഷണമായ  ഈ ചവിട്ടുപടികൾ കയറി മുകളിലെ ക്ലാസ്സുകളിൽ പത്താംതാരം പഠിക്കാൻ കഴിഞ്ഞവർക്ക് അതിനോളം വലുതായൊരു ഓർമ ഉണ്ടാവില്ലെന്ന് പറയാം .

പലരുടെയും സ്വകാര്യത ആയിരുന്ന ലൈബ്രറി റൂം മുകളിൽ തന്നെ ആയിരുന്നു. 
ഓർമയുടെ താളുകൾ മറിക്കുമ്പോൾ പണ്ടെങ്ങോ കുഞ്ഞുങ്ങളുണ്ടാവാൻ കാത്തുവെച്ച മയിൽ‌പീലി തുണ്ടുകൾ അതിനുള്ളിൽ ഇപ്പോഴുമുണ്ടായേക്കാം. 





ചിലതെല്ലാം വിവരിക്കാൻ വാക്കുകൾ തികയാതെവരും ഉപമിക്കാൻ പലതും കിട്ടാതെ വരാം. 







ഓർമകളിൽ തേങ്ങലും തലോടലും സമ്മാനിച്ച കാലം. 

ഒരിക്കൽ നടന്നു തീർത്ത വഴിയിലൂടെ നടക്കാൻ കൊതിക്കുന്നവന് കുട്ടിനെത്തുന്നത് ഓർമ്മകൾ മാത്രമല്ലെ.❣️

വർഷങ്ങളുടെ കഥകൾ പറയാനുള്ള കരിങ്കൽ ഭിത്തിക്കും ക്ലാസ്സ്‌ മുറികൾക്കും തണൽ മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കും നിന്നെക്കുറിച്ചും പറയാനുണ്ടാവും നീയും അവരിലൊരാൾ ആയിരുന്നില്ലേ. 





ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന പടികൾ. പണ്ട് കൽപ്പടവുകൾ ആയിരുന്നു. ഓർമ്മത്താളുകളിൽ മായുന്നില്ല ഇവയൊന്നും. 


എല്ലാം ആസ്വദിച്ചു കടന്നു പോയവരിൽ ഒരിക്കൽക്കൂടി ആ തീരത്തണയാൻ മോഹിക്കാത്തവരാരുണ്ട്.❤️

ഇവിടുത്തെ മണൽ തരികളിൽ വിടപറയാൻ നിന്ന നമ്മുടെയെല്ലാം കണ്ണുനീർ അലിഞ്ഞുചേർന്നതല്ലേ. 

സുന്ദരമായ ഓർമ്മകൾ മാത്രം സമ്മാനിച്ച സ്വപ്ന ഭൂമി.
കാലങ്ങൾ മാറിമാറി പലരും പഠിച്ചിറങ്ങുന്നു പലർക്കും നേട്ടങ്ങൾക്കപ്പുറം നഷ്‌ടമായ പലതിനെക്കുറിച്ചും പറയാനുണ്ടാവും.





ഈ ക്ലാസ് മുറികളിൽ ആയിരുന്നില്ലേ ഇന്നും പല നല്ല ഓർമകൾക്കും ശവകുടീരം തീർത്തിരിക്കുന്നത് 💙
ഈ കലാലയ ഓർമകൾക്ക് നഷ്ടപ്പെടലിന്റെ വേദനയുണ്ട്.

ഇവിടുത്തെ കാറ്റിൽ പോലും വേർപാടിന്റെ ഗന്ധം നിറഞ്ഞു നില്ക്കുന്നു. 




ഈ മരവും ജൂബിലി സ്മാരകവും ഇതുകൂടി പറയാതെ ഒന്നും പൂർണമാവില്ലെന്നൊരു തോന്നൽ.❣️

സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ആ കലാലയ ജീവിതം അത് ഇന്നു ഓര്‍മകളുടെ ഏടുകളായി മാറുകയാണ്....

ഇവിടെനിന്നും വിടപറയുന്ന എല്ലാവര്ക്കും പറയാന്‍ ഉള്ളത് ഒന്ന് മാത്രം തങ്ങളുടെ ജീവിതത്തിലെ സുവര്‍ണ നാളുകള്‍ ,ഒരു മയില്‍‌പീലി പോലെ മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഓര്‍മ്മകള്‍...💙

ഇന്നലെകളിൽ നഷ്ടമായതെല്ലാം ഒരിക്കലെങ്കിലും തിരിച്ചു വന്നിരുന്നെങ്കിൽ ❤️

7 അഭിപ്രായങ്ങൾ:

  1. പങ്കുവെച്ച സ്വപ്നങ്ങളുടെ കഥകൾ പറയുന്നയിടങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  2. അതേ ഓർമയിലെവിടെയോ ഒരു പനിനീർപ്പൂവിന്റെ വിങ്ങൽ. അതിന്റെ വേരുകൾ ആഴ്ന്നിറങ്ങിയതും ഇവിടെയായിരുന്നില്ലേ ❤️💙

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022 നവംബർ 11, 1:48 PM-ന്

    ഫോട്ടോസ് കണ്ടപ്പോൾ പഴയ ഒരുപാട് ഓർമ്മകൾ

    മറുപടിഇല്ലാതാക്കൂ
  4. ❣️❣️❣️❣️❣️ ആകെയുള്ള സമ്പാദ്യം ഇന്നും ഈ ഓർമ്മകൾ മാത്രം

    മറുപടിഇല്ലാതാക്കൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...